കെപി ഉണ്ണികൃഷ്ണന്റെ വേര്‍പാട്; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചിച്ചു

Spread the love

മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കെപി ഉണ്ണികൃഷ്ണന്റെ വിയോഗത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം രേഖപ്പെടുത്തി.

ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു ഉണ്ണികൃഷ്ണന്‍. വടകരയിലെ പാര്‍ലമെന്റ് അംഗം എന്നനിലയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹം കേന്ദ്രമന്ത്രി ആയിരിക്കെ കേരളത്തിന്റെയും പ്രത്യേകിച്ച് മലബാര്‍ മേഖലയുടെയും വികസന കാര്യങ്ങളില്‍ അതീവ ശ്രദ്ധപുലര്‍ത്തി. മാധ്യമരംഗത്ത് നിന്ന് ആര്‍ജ്ജിച്ചെടുത്ത അനുഭസമ്പത്ത് പാര്‍ലമെന്റിതലത്തില്‍ പ്രയോജനപ്പെടുത്താനും പൊതുരംഗത്ത് മികച്ച നേതൃപാടവം പ്രകടിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. വിപുലമായ സൗഹൃദബന്ധത്തിന് ഉടമകൂടിയായിരുന്നു കെപി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും സണ്ണി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *