തുറവൂർ താലൂക്ക് ആശുപത്രി സമുച്ചയത്തിൻ്റെയും ട്രോമാ കെയർ സെന്ററിൻ്റെയും ഉദ്ഘാടനം ഇന്ന് (3) മന്ത്രി വീണാ ജോർജ് നിർവഹിക്കും

Spread the love

തുറവൂർ താലൂക്ക് ആശുപത്രി പുതിയ മന്ദിരത്തിന്റെയും ട്രോമാ കെയർ സെന്ററിന്റെയും ഉദ്ഘാടനം ഇന്ന് (മാർച്ച്‌ 3) ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. രാവിലെ 10 മണിക്ക് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷയാകും. ചേർത്തല താലൂക്കിലെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നായ തുറവൂർ താലൂക്ക് ആശുപത്രി കിഫ്ബി ഫണ്ടിൽ നിന്നും 51.4 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചത്. ചടങ്ങിൽ കെ സി വേണുഗോപാൽ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, മുൻ എംപി എ എം ആരിഫ് എന്നിവർ മുഖ്യാതിഥികളാകും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ രാജേന്ദ്രൻ, കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് വി വിനീഷ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *