വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി

Spread the love

കെപിസിസിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തെ ആഘോഷം

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി കെപിസിസിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും കെപിസിസി നേതൃയോഗം തീരുമാനിച്ചു. പതിനാലു ജില്ലകളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കെപിസിസി വൈസ് പ്രസിഡന്റ്
വി.പി. സജീന്ദ്രന്‍ ചെയര്‍മാനായും എം. ലിജു കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചു. കെപിസിസി ഭാരവാഹികളായ എ.എ. ഷുക്കൂര്‍, ജോസി സെബാസ്റ്റ്യന്‍, ദീപ്തിമേരി വര്‍ഗീസ്, അബ്ദുള്‍ മുത്തലിബ്, കെ.പി. ശ്രീകുമാര്‍, എസ്. അശോകന്‍, കെ.എ.തുളസി എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

Author