“മാർത്തോമാ വിഷൻ” ഓൺലൈൻ ചാനൽ ലോഞ്ചിങ് ഫെബ്രുവരിയിൽ

Spread the love

ന്യൂയോർക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ രംഗത്ത് സജീവമാകുന്നു. സഭയുടെ ഔദ്യോഗിക ഓൺലൈൻ ചാനലായ മാർത്തോമാ വിഷൻ (MAR THOMA VISION) ഫെബ്രുവരിയിൽ മിഴിതുറക്കും. സഭയുടെ മിഷൻ പ്രവർത്തനങ്ങൾ, വിവിധ പ്രോഗ്രാമുകൾ, അറിയിപ്പുകൾ, ധ്യാനം , അഭിമുഖങ്ങൾ, അനുഭവങ്ങൾ തുടങ്ങിയവ മാർത്തോമാ വിഷൻ ഓൺലൈൻ ചാനലിലൂടെ ലോക മെങ്ങുമുള്ള സഭാജന ങ്ങൾക്ക് ലഭ്യമാവും.

അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ( ചെയർമാൻ ) റവ. സി. വി. സൈമൺ ( സഭാ സെക്രട്ടറി ) രാജൻ ജേക്കബ് ( സഭാ ട്രസ്റ്റി ) സാം ചെമ്പകത്തിൽ ( കൺവീനർ ) ഡി. എസ്. എം. സി ഡയറക്ടർ റവ. ആശിഷ് തോമസ് ( പ്രൊഡക്ഷൻ ഹെഡ് ) റവ. ഷാം. പി. തോമസ്, റവ. വിജു വർഗീസ്, റവ. എബ്രഹാം വർഗീസ്, റവ. അനി അലക്സ്‌, വർഗീസ്. സി. തോമസ്, മോഡി. പി. ജോർജ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് അണിയറ പ്രവർത്തകർ. പുതിയ ചാനലിന്റെ വിജയത്തിനായി ഏവരുടെയും പ്രാർ ത്ഥനയും പിന്തുണയും സാം ചെമ്പകത്തിൽ (കൺവീനർ)അഭ്യർത്ഥിച്ചു .

Author