മാറ്റര്‍ ഗ്രൂപ്പിന്റെ ഇലക്ട്രിക് മോട്ടോര്‍ബൈക്ക് ഉടന്‍ വിപണിയില്‍

Spread the love

ഓട്ടോ എക്സ്പോ 2023-ല്‍ പ്രദര്‍ശിപ്പിച്ചു.

കൊച്ചി: ടെക് സ്റ്റാര്‍ട്ടപ്പായ മാറ്റര്‍, ഓട്ടോ എക്സ്പോ 2023-ല്‍ പുതു തലമുറ ഇലക്ട്രോണിക് വാഹനങ്ങളും ആശയങ്ങളും പ്രദര്‍ശിപ്പിച്ചു.മികച്ച സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഡിസൈനിംഗ്,ഇക്കോ-സിസ്റ്റം സൊല്യൂഷനുകള്‍ എന്നിവ വഴി ഇന്ത്യയെ പൂര്‍ണ്ണമായും വൈദ്യുത വാഹനങ്ങളുടെ ഭാവിയിലേക്ക്

നയിക്കുകയാണ് മാറ്റര്‍ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇന്ത്യയിലെ ആദ്യത്തെ ഗിയറുള്ള ഇലക്ട്രിക് മോട്ടോര്‍ ബൈക്കായ മാറ്റര്‍ ബൈക്കിന്റെ ഇന്ത്യന്‍ വിപണിയിലെ വിലയും പ്രീ-ഓര്‍ഡറുകളും ഉടന്‍ പ്രഖ്യാപിക്കും.

‘ഓട്ടോഎക്സ്പോ 2023-ല്‍ ഞങ്ങളുടെ പുതിയ സാങ്കേതിക ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നു മാറ്റര്‍ സ്ഥാപകനുംഗ്രൂപ്പ് സിഇഒയുമായ മോഹല്‍ലാല്‍ ഭായ് പറഞ്ഞു. മൊബിലിറ്റി, ഊര്‍ജ്ജ വിഭാഗങ്ങളിലേക്ക് ഉപഭോക്തൃകേന്ദ്രീകൃതവും സാങ്കേതികവിദ്യയില്‍

അധിഷ്ഠിതവുമായ ഉല്‍പ്പന്നങ്ങളും നൂതനമായ പരിഹാരങ്ങളും തുടര്‍ച്ചയായി മാറ്റര്‍ കൊണ്ടുവന്നിട്ടുണ്ട്. ഈനവീകരണങ്ങളിലൂടെ, മോട്ടോര്‍ബൈക്കുകളുടെ എല്ലാവിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഓപ്ഷനുകള്‍ ഞങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും മോഹല്‍ലാല്‍ ഭായ് പറഞ്ഞു.

Report :  Aishwarya

Author