ന്യൂയോര്ക്ക്: ഐക്യരാഷ്ട്രസഭ പാകിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി.
ജനുവരി 16 തിങ്കളാഴ്ച ന്യൂയോർക്കിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലാണ് (യുഎൻഎസ്‌സി) ഈ സുപ്രധാന തീരുമാനമെടുത്തത് . മക്കിയെ ഇന്ത്യയും അമേരിക്കയും തീവ്രവാദ പട്ടികയിൽ നേരത്തെതന്നെ ഉൾപ്പെടുത്തിയിരുന്നു .
മക്കി ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) തലവനും 26/11 സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ സഹോദരീഭർത്താവാണ്, കൂടാതെ തീവ്രവാദ സംഘടനയിൽ വിവിധ മുതിർന്ന റോളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മക്കിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. . ജമ്മു കശ്മീരിൽ പണം സ്വരൂപിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും യുവാക്കളെ സമൂലവൽക്കരിക്കാനുള്ള ഒരു ദൗത്യത്തിൽ പ്രവർത്തിക്കുന്ന ഒരു ഭീകരനായാണ് മക്കി അറിയപ്പെടുന്നത്.യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്, 2020-ൽ ഒരു പാക്കിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി മക്കിയെ തീവ്രവാദ ഫണ്ടിംഗ് കേസിൽ തടവിന് ശിക്ഷിച്ചിരുന്നു .
യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ 1267 അൽ-ഖ്വയ്ദ ഉപരോധ സമിതിയുടെ കീഴിൽ മക്കിയെ ലിസ്റ്റ് ചെയ്യാനുള്ള ഇന്ത്യയും യുഎസും സംയുക്ത നിർദ്ദേശം കഴിഞ്ഞ വർഷം ജൂണിൽ അവസാന നിമിഷം ചൈന തടഞ്ഞിരുന്നു.എന്നാൽ ഇത്തവണ ചൈന അതിനു മുതിർന്നില്ല