തൊഴിലെടുക്കും റോബോട്ടുകൾ തൊഴിൽ അപഹരിക്കുമോ?
നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ സാർവത്രികമാകുന്നതോടെ വ്യാപകമായി തൊഴിൽ അപഹരണം സംഭവിക്കുമെന്നാണ് പ്രചാരം. എന്നാൽ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ട് വിപ്ലകരമായ മുന്നേറ്റങ്ങളും അത് വഴി അനവധി തൊഴിലവസരങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു.
തൊഴില്‍ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഓട്ടോമേഷന്‍, നിര്‍മിത ബുദ്ധി എന്നിവ പല തൊഴിലുകളേയും തൊഴിലിടങ്ങളേയും ഇല്ലാതാക്കും, പുതിയവ ഉരുത്തിരിഞ്ഞുവരും തുടങ്ങിയ അഭ്യൂഹങ്ങളും അന്തരീക്ഷത്തിലുണ്ട്. എന്നാല്‍ എന്താണ് വസ്തുത? ആധുനിക സാങ്കേതിക വിദ്യ തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ധ്യം കൂട്ടുകയാണ് ചെയ്തിട്ടുള്ളതെന്നാണ് 70 വര്‍ഷത്തെയെങ്കിലും ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കുക. മാത്രമല്ല, നിര്‍മിത ബുദ്ധി പോലുള്ള നവീന സാങ്കേതികവിദ്യകള്‍ നിലവില്‍ തൊഴിലെടുക്കുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കുമെല്ലാം പുതിയ അവസരങ്ങളാണ് തുറന്നിടുന്നതെന്നും പഠനങ്ങള്‍ പറയുന്നു.
റോബോട്ടുകള്‍ മനുഷ്യ തൊഴിലാളികളില്‍ നിന്ന് ജോലി അപഹരിക്കുമെന്ന് വിശ്വസിക്കാന്‍ എളുപ്പമാണ്. ചാറ്റ്‌ബോട്ടുകള്‍ കൂടുതല്‍ കാര്യക്ഷമമായ ഉപഭോക്തൃ സേവന പ്രതിനിധികളാകുന്നുവെന്നും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ മനുഷ്യന്റെ കൈകള്‍ ഉപയോഗിക്കാതെ പാക്കേജുകള്‍ ട്രാക്കുചെയ്യുകയും നീക്കുകയും ചെയ്യുന്നുവെന്നതും സത്യമാണ്. എന്നാല്‍, അതൊക്ക കൊണ്ട് നിലവിലെ തൊഴിലുകള്‍ ഇല്ലാതാവുന്നില്ല എന്നാണ് ബ്രിങ്ങ്ഹാം യങ് യൂണിവേഴ്‌സിറ്റി സോഷ്യോളജി പ്രൊഫസര്‍ എറിക് ഡാലിന്‍ നടത്തിയ പുതിയ പഠനം പറയുന്നു. പറഞ്ഞു കേള്‍ക്കുന്നത് പോലെ നിര്‍മിത ബുദ്ധി മനുഷ്യ തൊഴിലാളികളെ മാറ്റുന്നില്ലെന്നാണ് ഡാലിന്‍ നടത്തിയ ഗവേഷണം കണ്ടെത്തിയിട്ടുള്ളത്. മറിച്ച്, മനുഷ്യാധ്വാനത്തിന് കൂടുതല്‍ മൂല്യം സൃഷ്ടിക്കുന്ന വിധത്തില്‍ ജോലിസ്ഥലങ്ങള്‍ ജീവനക്കാരെയും റോബോട്ടുകളെയും സമന്വയിപ്പിക്കുകയാണ് ചെയ്യുക.
2020ലെ വേള്‍ഡ് ഇക്കണമിക് ഫോറം ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് എന്ന റിപ്പോര്‍ട്ടില്‍ ഈ ആശങ്കക്ക് കൃത്യമായ മറുപടിയുണ്ട്. നിര്‍മിത ബുദ്ധി വ്യാപകമാകുന്ന 2025ഓടെ 8.5 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതായേക്കാമെങ്കിലും ആ സ്ഥാനത്ത് 9.7 കോടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ഈ പഠനം പറയുന്നത്. എന്‍ട്രി ലെവല്‍ ജോലികളാകും നിര്‍മിത ബുദ്ധി ഏറ്റെടുക്കുക. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണവും വേതനത്തോതും കൂടിയ പുതിയ അവസരങ്ങളാകും വരാനിരിക്കുന്നത്. ഇത്തരം ‘ഭാവി ജോലികള്‍’ പുതിയ പ്രൊഫഷനലുകള്‍ക്ക് അനവധി അവസരങ്ങളാണ് തുറന്നു തരിക.
എന്നാല്‍, ഇങ്ങനെ പുതിയതായി ഉണ്ടാവുന്നതും വളരുന്നതുമായ തൊഴിലുകളില്‍ തൊഴിലാളികളുടെ വൈദഗ്ധ്യക്കുറവ് കൂടുതല്‍ രൂക്ഷമാണ്. പുതിയ, തന്ത്രപ്രധാനമായ റോളുകളില്‍ നൈപുണ്യമുള്ള ജീവനക്കാരെ കണ്ടെത്തുന്നതിന് കമ്പനികള്‍ പ്രയാസം നേരിടുന്നു. പുതിയ തൊഴില്‍ നൈപുണ്യം നേടിയ ഡേറ്റ അനലിസ്റ്റുകള്‍, ഡാറ്റ ശാസ്ത്രജ്ഞര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിംഗ് സ്‌പെഷ്യലിസ്റ്റുകള്‍, അപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ എന്നിവരെ വേണ്ടത്ര കണ്ടെത്താന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. നിലവില്‍ പലയിടത്തും ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇതൊരു അവസരമാണ്. കാരണം ഈ തൊഴില്‍ നൈപുണ്യം നേടിയെടുക്കാന്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ ടെക്‌നോളജി വിദ്യാഭ്യാസ പശ്ചാത്തലം നിര്‍ബന്ധമേയല്ല. ആര്‍ക്കും പഠിച്ചെടുക്കാവുന്ന പുതിയ തൊഴില്‍ നൈപുണിയാണിത്. മാത്രമല്ല, ഇതിന്റെ പ്രയോഗം ടെക്‌നോളജി രംഗത്ത് മാത്രം ഒതുങ്ങുന്നതുമല്ല. കൃഷി, കച്ചവടം, സ്വയംസംരഭം തുടങ്ങി ഏതു മേഖലയിലും ആവശ്യാനുസരണം പ്രയോഗിക്കാവുന്ന സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ഇതിനു വേണ്ടത് നവീന ആശയങ്ങള്‍ മാത്രമാണ്.
ഒരു തൊഴില്‍മാറ്റങ്ങള്‍ക്ക് പുതിയ നൈപുണ്യം നേടിയെടുക്കുക എന്നത് വ്യവസ്ഥയല്ലെങ്കിലും ജീവനക്കാരുടെ ദീര്‍ഘകാല ഉല്‍പ്പാദനക്ഷമത നിര്‍ണ്ണയിക്കുന്നത് അവര്‍ പഠിച്ചെടുക്കുന്ന പുതിയ നൈപുണികളെ അടിസ്ഥാനമാക്കിയാണ്. ഈ പുതിയകാല ജോലികള്‍ ചെയ്യുന്നതിനും സ്വയം നവീകരിക്കുന്നതിനും നൈപുണ്യ പരിശീലനം നേടേണ്ടത് വളര്‍ച്ചക്ക് അനിവാര്യമാണ്. ഇന്ന് പല സ്ഥാപനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് / മെഷീന്‍ ലേണിങ്ങില്‍ കോഴ്‌സുകളും നൈപുണ്യ പരിശീലനങ്ങളും നല്‍കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഫീസ് ഈടാക്കിയാണ് ഇത്തരം കോഴ്‌സുകള്‍ നല്‍കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ താങ്ങാവുന്ന ഫീസില്‍ ഇത്തരം കോഴ്‌സുകള്‍ കേരളത്തില്‍ ലഭ്യമാണ്. പാലക്കാട് ഐഐടിയും അസാപ് കേരളയും ചേര്‍ന്ന് നടത്തുന്ന കോഴ്‌സ് മികച്ച ഒരു ഒപ്ഷനാണ്. കുറഞ്ഞ ഫീസില്‍ ഒരു ഐഐടി സര്‍ട്ടിഫിക്കറ്റോടെ എഐ/ എംഎല്‍ കോഴ്‌സ് പഠിക്കാന്‍ ഇത് അവസരമൊരുക്കുന്നു.
2025 ഓടെ ഒരു തൊഴിലാളിക്ക് ആവശ്യമായി വരുന്ന 15 നൈപുണ്യങ്ങള്‍
ബഹുമാനപ്പെട്ട സർ,
അസാപ് കേരളയുടെ ഐഐടി സര്‍ട്ടിഫിക്കറ്റോടെ എഐ/ എംഎല്‍ കോഴ്‌സുമായി ബന്ധപ്പെട്ടു എന്ത് കൊണ്ട് നിർമിത ബുദ്ധിയിൽ അധിക നൈപുണ്യ നേടുന്നത് തൊഴിൽ സാധ്യത വർധിപ്പിക്കുമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെയും മറ്റ് പഠനങ്ങളുടെയും അടിസ്ഥാനത്തിൽ എഴുതിയ ലേഖനമാണ്. അങ്ങയുടെ പ്രസിദ്ധീകരണത്തിലെ വിദ്യാഭ്യാസ പംക്തിയിൽ ഇത് നല്കുമല്ലോ. Adarsh.R.c
1 Analytical thinking and innovation
2 Active learning and learning strategies
3 Complex problem-solving
4 Critical thinking and analysis
5 Creativity, originality and initiative
6 Leadership and social influence
7 Technology use, monitoring and control
8 Technology design and programming
Resilience, stress tolerance and flexibility
10 Reasoning, problem-solving and ideation
11 Emotional intelligence
12 Troubleshooting and user experience
13 Service orientation
14 Systems analysis and evaluation
15 Persuasion and negotiation
Reference
World Economic Form
https://www.weforum.org/reports/the-future-of-jobs-report-2020/
Science Daily, November 2022, https://www.sciencedaily.com/releases/2022/11/221109151954.htm
ADARSH.R.C
Ground Floor, S-208, Dr Pai Road, Poojappura P.O, Thiruvananthapuram, Kerala, Pin Code 695012