പ്രവാസികളുടെ സ്വന്തം ചാനല്‍ ഇതാ ന്യൂയോര്‍ക്കിലേക്ക്

Spread the love

മീട്ടു റഹ്‌മത് കലാം

‘If you can make it there, you’ll make it anywhere; it’s up to you, New York, New York’ ഫ്രാങ്ക് സിനാത്ര പണ്ട് പറഞ്ഞത് പോലെ പ്രവാസികളുടെ സ്വന്തം ചാനല്‍ ഇതാ ന്യൂയോര്‍ക്കിലേക്ക്!

പന്ത്രണ്ട് വര്‍ഷങ്ങളായി നോര്‍ത്ത് അമേരിക്കന്‍ മലയാളികളികളുടെ സ്വന്തം ചാനല്‍ ആയി നില കൊള്ളുന്ന ‘പ്രവാസി ചാനലിന്’ ഇനിയും ന്യൂ യോര്‍ക്കില്‍ സാരഥികള്‍! ന്യൂയോര്‍ക്കിലും പരിസരത്തും താമസിക്കുന്ന പ്രവാസി മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമാകാന്‍ തയ്യാറെടുക്കുകയാണ് പ്രവാസി ചാനലിന്റെ ന്യൂ യോര്‍ക്ക് സംസ്ഥാനത്തെ പുതിയ പ്രതിനിധികള്‍.

ന്യൂ യോര്‍ക്ക് സംസ്ഥാനത്തിന്റെ റീജിയണല്‍ ഡയറക്ടറും, ബിസിനസ് ഡെവലപ്‌മെന്റ് മാനേജറും ആയി ലാജി തോമസ് സ്ഥാനമേക്കുമ്പോള്‍ തന്റെ സംഘടനാ പാടവം വീണ്ടും മാറ്റുരക്കാനുള്ള അവസരമായാണ് ‘പ്രമോദ്’ എന്ന പേരിലും അറിയപ്പെടുന്ന ലാജി തോമസ് ഇതിനെ നോക്കി കാണുന്നത്. മൂന്ന് പതിറ്റാണ്ടായി ന്യൂ യോര്‍ക്കിലെയും പരിസരപ്രദേശങ്ങളിലെയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യം ആണ് ലാജി തോമസ്. കലാ കായിക രംഗത്ത് യുവതലമുറക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കി ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്റെ (നൈമ) പ്രസിഡന്റായി ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നു.

ന്യൂ യോര്‍ക്കിലെ പ്രവാസി മലയാളികളുടെ ഹൃദയ സപ്ന്ദനങ്ങള്‍ ഒപ്പിയെടുത്തു ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ എത്തിക്കുവാനുള്ള ശ്രമവുമായി പ്രവാസി ചാനല്‍ അതിന്റെ പ്രവര്‍ത്തന മേഖല വിപുലീകരിച്ചു ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഔദോഗികമായ പ്രഖ്യാപനചടങ്ങു ഫ്‌ലോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ ജനുവരി 21 നു 5 മണിക്ക് ഹൃസ്വമായ ചടങ്ങുകളുമായി നടത്തുന്നു. സാമൂഹ്യ സാംസ്‌കാരിക,രാഷ്ട്രീയ,മാധ്യമ രംഗങ്ങളിലെ നിരവധി പേര്‍ പങ്കെടുത്തക്കുന്നതാണ്.

മാധ്യമ രംഗത്തേക്കുള്ള കാല്‍വെയ്പ് ഒരു പുതിയ കാര്യം അല്ല എന്ന് തെളിയിച്ച ലാജി തോമസ് നേരത്തെ തന്നെ നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ‘ജിംഗിള്‍ ബല്‍സ്’ ക്രിസ്മസ് കൊയര്‍ ഫെസ്റ്റ് എന്ന ബ്രിഹത്തായാ പ്രോഗ്രാം പ്രവാസി ചാനലിന് വേണ്ടി ന്യൂയോര്‍ക്കില്‍ നിന്ന് തയ്യാറാക്കിയത് തന്റെ മാധ്യമരംഗത്തെ പ്രവര്‍ത്തനത്തിന്റെ മകുടോദാഹരണമാണ്. നോര്‍ത്തമേരിക്കയിലെ മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ഇരുന്നൂറില്പരം കൊയര്‍ സംഘങ്ങളെ അവതരിപ്പിച്ച ഒരു പ്രോഗ്രാമും അമേരിക്കയില്‍ ഉണ്ടായിട്ടില്ല.

തുടക്കത്തില്‍ മാര്‍ത്തോമാ സഭയുടെ യുവജനസഖ്യം പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു തന്റെ കര്‍മ്മമണ്ഡലം വിപുലീകരിച്ചു. യുവജനസഖ്യത്തിന്റെ വിവിധ തലങ്ങളില്‍ ശ്രദ്ധേയമായ നിരവധി ഭാരവാഹിത്വങ്ങള്‍ ഏറ്റെടുത്തു ഏറ്റവും ഭംഗിയായി നിര്‍വഹിച്ച നെത്ര്വത പാടവത്തിന്റെ ഉടമ. ന്യൂയോര്‍ക്കിലെ ആദ്യകാല എക്ക്യൂമെനിക്കല്‍ പ്രസ്ഥാനമായ സെന്റ്.തോമസ് എക്ക്യൂമെനിക്കല്‍ ഫെഡറേഷനിലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നെത്ര്വതം കൊടുത്തു വിവിധ തലങ്ങളില്‍ വെന്നിക്കൊടി പാറിച്ചു ലാജി തോമസ്. ഒരു ഗായകന്‍ കൂടിയായ ലാജി തോമസ് കഴിഞ്ഞ 25 വര്‍ഷമായി ന്യൂയോര്‍ക്ക് കേന്ദ്രമാക്കി ഡിവൈന്‍ മ്യൂസിക്കിന്റെ ചുക്കാന്‍ പിടിക്കുന്നു.

ഏറ്റവും പുതിയതായി ഇപ്പോള്‍ അദ്ദേഹത്തെ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗമാക്കുകയും അതെ പോലെ വളരെ പ്രാധാന്യമുള്ള മാധ്യമ ബന്ധത്തെ കാണക്കിലെടുത്തു ഫൊക്കാന സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമാക്കുകയും ചെയ്തു.

മുഖ്യധാരാ വിഷ്വല്‍ മാധ്യമരംഗത്തു 20-ഇല്‍ പരം വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സുനില്‍ ട്രൈസ്റ്റാര്‍ (മാനേജിങ് ഡയറക്ടര്‍), വര്‍ക്കി എബ്രഹാം (ചെയര്‍മാന്‍), ബേബി ഊരാളില്‍ (സി ഇ ഓ) ജോണ്‍ ടൈറ്റസ് (പ്രസിഡന്റ്), ജോയ് നേടിയകാലയില്‍ (ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ്) എന്നിങ്ങനെ പ്രഗത്ഭ വ്യെക്തികള്‍ നെത്ര്വത്വം നല്‍കുന്ന പ്രവാസി ചാനലിന്റെ ന്യൂ യോര്‍ക്ക് സംസ്ഥാനത്തു നേതൃത്വം നല്‍കാന്‍ ലാജിയോടൊപ്പം അതി പ്രഗത്ഭരായ കുറച്ചു പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ന്യൂ യോര്‍ക്കില്‍ നിന്നുള്ള പ്രശസ്ത സിനിമ സീരിയല്‍ സംവിധായകനായ ശബരിനാഥ് നായര്‍ പ്രോഗ്രാം ഡയറക്ടര്‍ ആയും, മുന്‍ ഫോമാ ആര്‍ വി പി ആയിരുന്ന സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിന്നുള്ള വിജി എബ്രഹാം, യോങ്കേഴ്‌സിലെ മലയാളികള്‍ക്ക് പ്രിയങ്കരനും, മുഖ്യധാരാ രാഷ്ട്രീയ രംഗത്തെ സാന്നിധ്യവുമായ ജോസന്‍ ജോസഫ് എന്നിവര്‍ പ്രോഗ്രാം മീഡിയ കോ-ഓര്‍ഡിനേറ്ററായും, ക്യൂന്‍സ്, ലോങ്ങ് ഐലന്‍ഡ് ഏരിയയിലെ അറിയപ്പെടുന്ന ക്യാമറാമാനും പ്രൊഡ്യൂസറുമായ തോമസ് മാത്യു (അനില്‍), വിഷ്വല്‍ രംഗത്ത് തങ്ങളുടെ കഴിവുകള്‍ തെളിയിച്ച മെല്‍വിന്‍ മാമ്മന്‍, ജോയല്‍ സ്‌കറിയ എന്നിവരും തന്നോടൊപ്പം ഈ ഉദ്യമത്തില്‍ പൂര്‍ണ സഹായവുമായുണ്ടെന്നു ലാജി തോമസ് പറഞ്ഞു.

ഇതോടൊപ്പം തന്നെ മീഡിയ ആപ്പ് യു എസ് യുടെ ഔദോഗികമായ ലോഞ്ചും നടത്തുന്നതാണ്. തികച്ചും സൗജന്യമായി ആപ്പിള്‍-ഗൂഗിള്‍ സ്റ്റോറുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്ന ഏറ്റവും നൂതനമായ ‘മീഡിയ ആപ്പ് യു എസ് എ’ യിലൂടെയും, കൂടാതെ WWW.PRAVASICHANNEL.COM എന്ന വെബ്സൈറ്റില്‍ കൂടിയും തല്‍ക്ഷണം ചാനല്‍ 24 മണിക്കൂറും ലോകത്തെവിടെ നിന്നും കാണാനുള്ള സംവിധാനം ഒരുങ്ങി കഴിഞ്ഞു.

 

 

Author