സംസ്കൃത സർവ്വകലാശാലയിൽ ആയുർവേദം അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

അവസാന തീയതി ഫെബ്രുവരി നാല്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആയുർവേദ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം – ഒന്ന്. ‘പി. ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് വെൽനസ് ആൻഡ് റീഹാബിലിറ്റേഷൻ’ എന്ന പ്രൊജക്ട് മോഡ് കോഴ്സിലേയ്ക്ക് യു. ജി. സി. 2018 മാനദണ്ഡങ്ങൾ പാലിച്ചാണ് നിയമനം നടത്തുക. അഞ്ച് വർഷത്തേയ്ക്കാണ് നിയമനം. യു. ജി. സി. സ്കെയിലിൽ വേതനം ലഭിക്കും. പ്രായം 2023 ജനുവരി ഒന്നിന് 40 വയസിൽ താഴെ. നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ അംഗീകരിച്ച സർവ്വകലാശാല/കോളേജിൽ നിന്നും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദം നേടി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ എ-ക്ലാസ്സ് രജിസ്ട്രേഷനുളളവർക്ക് അപേക്ഷിക്കാം. യു. ജി. സി. 2018 റഗുലേഷൻസ് പ്രകാരം അസിസ്റ്റന്റ് പ്രൊഫസർക്ക് വേണ്ട യോഗ്യതകൾ അപേക്ഷകർക്ക് ഉണ്ടായിരിക്കണം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആയുർവേദത്തിൽ നേടിയ പിഎച്ച്.ഡി., ആയുർവേദ മേഖലയിൽ ഗവേഷണ-പ്രവൃത്തി പരിചയങ്ങൾ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാല്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

2) സംസ്കൃത സർവ്വകലാശാലഃ പരീക്ഷ തീയതികളിൽ മാറ്റം

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ജനുവരി 28ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ (റീ-അപ്പിയറൻസ്) പരീക്ഷകൾ ജനുവരി 30 ലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.

3) സംസ്കൃത സർവ്വകലാശാലഃ ഓൺലൈൻ പ്രഭാഷണം ഫെബ്രുവരി ഒന്നിന്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസും കാലടി എസ്. എൻ. ഡി. പി. പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ഓൺലൈൻ പ്രഭാഷണ പരമ്പരയിൽ ഫെബ്രുവരി ഒന്നിന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറും ഓൺ ഇന്ത്യ പിന്നാക്ക വിഭാഗ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ വി. ആർ. ജോഷി ‘പ്രബുദ്ധ ജനായത്തവും ബഹുജന പ്രാതിനിധ്യവും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് ആറിന് ചേരുന്ന ഓൺലൈൻ പ്രഭാഷണ സമ്മേളനത്തിൽ സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് കോ-ഓർഡിനേറ്റർ ഡോ. അജയ് എസ്. ശേഖർ അദ്ധ്യക്ഷനായിരിക്കും.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Author