ഡാളസ് : ഡാലസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സുവർണ്ണ ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു .1973 ഏതാനും കുടുംബങ്ങൾ ചേർന്ന് രൂപം നൽകിയ ഈ ചെറിയ പ്രാർത്ഥനാ കൂട്ടം ഇന്ന് അമേരിക്കയിലെ മലയാളികൾക്ക് അഭിമാനിക്കതരത്തിലുള്ള ഒരു മികച്ച ദേവാലയമായി മാറി കഴിഞ്ഞു . ഇരുന്നൂറിൽ പരം കുടുംബങ്ങൾ ഇന്ന് സെൻറ് മേരീസ് വലിയ പള്ളിയിൽ ആരാധനക്കായി ഒത്തു ചേരുന്നു
![]()
സുവർണ്ണ വർഷമായ 2023 വൈവിധ്യപൂർണമായ അനവധി കാര്യങ്ങളാണ് ആസ്സൂത്രണം ചെയ്തിരിക്കുന്നത് .സഭയുടെ പരമാധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ, വൈവിധ്യമായ കലാവിരുന്നുകൾ ,നിരാശ്രയരും നിരാലംബരുമായ വ്യക്തികൾക്കു കൈത്താങ്ങ് ആകുന്ന സഹായ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു .
ജൂബിലി പ്രവർത്തനങ്ങളുടെ പ്രാരംഭമായി ഇടവകാംഗം ആൻ മേരി ജയൻ വരച്ച ജൂബിലി ലോഗോ പ്രകാശനംചെയ്തു .വികാരി ഫാദർ സിജി തോമസ് ,സഹവികാരി ഫാദർ ഡിജു സ്കറിയ ഭാരവാഹികളായ ജെയിംസ് തെക്കുംകൽ , ബോബൻ കൊടുവത്ത്, റോജി എബ്രഹാം മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി