മികച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ പുരസ്‌കാരം ജില്ല കളക്ടര്‍ ഏറ്റുവാങ്ങി

ആലപ്പുഴ: ആധാര്‍- വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിലും വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിലും മികച്ച നേട്ടം കൈവരിച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയെ സംസ്ഥാനത്തെ മികച്ച ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി തെരഞ്ഞെടുത്തു. ദേശീയ സമ്മതിദായക ദിനമായ ഇന്നലെ (25-ന്) തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ജില്ല കളക്ടര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Leave Comment