ഇർവിംഗ് സെന്റ്.ജോർജ് ഓർത്തഡോക്സ് ഇടവകയിൽ മൂന്ന് നോമ്പാചരണവും കൺവെൻഷനും ഞയറാഴ്ച്ച തുടക്കം – ഷാജീ രാമപുരം

Spread the love

ഡാലസ് : ഇർവിംഗ് സെന്റ്. ജോർജ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ ജനുവരി 29 ഞായറാഴ്ച മുതൽ ഫെബ്രുവരി 1 ബുധനാഴ്ച വരെ മൂന്ന് നോമ്പാചരണവും, കൺവെൻഷനും നടത്തപ്പെടുന്നു. കാനഡയിലെ ഒട്ടാവ സെന്റ്. തോമസ് ഓർത്തഡോക്സ്‌ ഇടവക വികാരി റവ.ഫാ. സാം തങ്കച്ചൻ എല്ലാ ദിവസവും മുഖ്യ പ്രഭാഷണം നടത്തും.

ജനുവരി 29 ഞായറാഴ്ച വൈകിട്ട് 6 മണിക്കും, ജനുവരി 30, 31 (തിങ്കൾ, ചൊവ്വാ) ദിവസങ്ങളിൽ വൈകിട്ട് 6.30 നും സന്ധ്യാ നമസ്കാരത്തോടുകൂടി ആരംഭിക്കുന്ന കൺവെൻഷനിൽ ഗായക സംഘത്തിന്റെ ഗാനശുശ്രുഷയും, ഡാലസിലെ ഓർത്തഡോക്സ് ദേവാലയങ്ങളിലെ വികാരിമാരുടെ നേതൃത്വത്തിൽ സമർപ്പണ പ്രാർത്ഥനയും ഉണ്ടായിരിക്കും.

സമാപന ദിവസമായ ബുധനാഴ്ച (ഫെബ്രുവരി 1) വൈകിട്ട് നടത്തപ്പെടുന്ന വിശുദ്ധ കുർബാന ശുശ്രുഷകൾക്ക് റവ.ഫാ. സാം തങ്കച്ചൻ, ഇടവക വികാരി റവ.ഫാ.ജോഷ്വാ ജോർജ് എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് ആശീർവാദത്തോടും, നേർച്ച വിളമ്പോടും കൂടെ വിശുദ്ധ നോമ്പ് ആചരണം സമാപിക്കും. എല്ലാ ദിവസവും 12:30 ന് ഉച്ചനമസ്കാരം ഓൺലൈൻ ആയി നടത്തപ്പെടും.

നോമ്പാചരണ ശുശ്രുഷയിലും, കൺവെൻഷനിലും എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി വികാരി റവ.ഫാ.ജോഷ്വാ ജോർജ്, ട്രസ്‌റ്റി ഷാജി വെട്ടിക്കാട്ടിൽ, സെക്രട്ടറി തോമസ് വടക്കേടം, കൺവെൻഷൻ കൺവീനർ ലിൻഡ സൈമൺ മാത്യു എന്നിവർ അറിയിച്ചു.

Author