കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ഓഫീസ് അക്രമിച്ചത് അപലപനീയം : കെ.സുധാകരന്‍ എംപി

Spread the love

കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ഓഫീസില്‍ അതിക്രമം കാട്ടിയ നടപടിയെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അപലപിച്ചു.

കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വ്യവസ്ഥാപിതമായ നടപടികളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി മാസങ്ങളായി എം.എസ്. ഇര്‍ഷാദിന്റെയും കെ. ബിനോദിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് വരുകയും കാലാവധി പൂര്‍ത്തീകരിക്കാനിരിക്കെ ഓഫീസിന്റെ താഴും മറ്റും തകര്‍ത്ത് ചിലര്‍ അതിക്രമം

കാട്ടിയത് സര്‍വീസ് സംഘടനാ അച്ചടക്കത്തിന്റെ കടുത്ത ലംഘനമാണ്. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ അഭിമാന സ്തംഭമായ സംഘടനാ ഓഫീസ് എതിരാളികളുടെ കൈയ്യിലെത്തിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണോ ഓഫീസ് അതിക്രമം എന്ന് സംശയിക്കേണ്ടിരിക്കുന്നു. സംഘടനാ മര്യാദയ്ക്ക് നിരക്കാത്ത അക്രമങ്ങളും കടന്നു കയറ്റവും ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Author