രക്തസാക്ഷി ദിനാചരണം: മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിച്ചു

Spread the love

രക്ഷസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി മുഖ്യമന്ത്രി പൊലീസ് സേനാവിഭാഗത്തിന്റെ അഭിവാദ്യം സ്വീകരിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Author