കുറിച്ചിയിൽ റോഡുകൾ നാടിനു സമർപ്പിച്ചു

Spread the love

കുറിച്ചി ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിലെ നാൽപതാം കവല – ചേലാറ റോഡും ആറാം വാർഡിലെ കുറിച്ചി ഐ.ടി.സി -നഴ്സറി സ്‌കൂൾ റോഡും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. തുറന്നു കൊടുത്തു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ വീതം ചെലവഴിച്ചാണ് കോൺക്രീറ്റ് റോഡുകൾ നിർമിച്ചത്.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർപെഴ്സൺ പ്രീതാ കുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ഇ.ആർ. സുനിൽകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രശാന്ത് മനന്താനം, പി.ജി. ഷീനാമോൾ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. സുഗതൻ എന്നിവർ പങ്കെടുത്തു.

Author