തിരുവനന്തപുരം: ആതുരസേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്ക് ഉപയോഗിക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷന് ഫെഡറല്‍ ബാങ്ക് വാന്‍ സംഭാവന ചെയ്തു. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് 17 സീറ്റുള്ള വാന്‍ കൈമാറിയത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ വാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും തിരുവനന്തപുരം റീജനല്‍ ഹെഡുമായ നിഷ കെ ദാസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഗവണ്‍മെന്റ് ബിസിനസ് സൗത്ത് ഹെഡുമായ കവിത കെ നായര്‍, പാളയം ശാഖയില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
ബാങ്കിന്റെ സിഎസ്ആര്‍ വിഭാഗമായ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ വഴി ആശുപത്രികള്‍, സ്‌കൂളുകള്‍, കായിക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കി വരുന്നു.
ഫോട്ടോ:
തിരുവനന്തപുരം കോർപ്പറേഷന് സംഭാവന നൽകിയ വാനിന്റെ താക്കോൽ ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും തിരുവനന്തപുരം റീജനല്‍ ഹെഡുമായ നിഷ കെ ദാസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഗവണ്‍മെന്റ് ബിസിനസ് സൗത്ത് ഹെഡുമായ കവിത കെ നായര്‍, ബാങ്കിന്റെ പാളയം ശാഖയില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് മേയര്‍ ആര്യ രാജേന്ദ്രന് കൈമാറുന്നു.
Report : Sneha Sudarsan