സംസ്കൃത സർവ്വകലാശാലയിൽ സപ്തദിന ദേശീയ ശില്പശാല ആറിന് തുടങ്ങും

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വേദാന്ത വിഭാഗം സംഘടിപ്പിക്കുന്ന സപ്തദിന ദേശീയ ശില്പശാല ഫെബ്രുവരി ആറിന് ആരംഭിക്കും. കാലടി മുഖ്യക്യാമ്പസിലുളള അക്കാദമിക് ബ്ലോക്ക് ഒന്നിലെ ലാംഗ്വേജ് ലാബിൽ നടക്കുന്ന ശില്പശാലയുടെ വിഷയം ‘ കമന്ററീസ് ഓൺ യോഗസൂത്രാസ്- വ്യാസഭാഷ്യ’ എന്നതാണ്. ആറിന് ഉച്ചകഴിഞ്ഞ് 2.30 ന് പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. മുത്തുലക്ഷ്മി ശില്പശാല ഉദ്ഘാടനം ചെയ്യും. സംസ്കൃത വേദാന്ത വിഭാഗം മേധാവി ഡോ. എം. എസ് മുരളീധരൻപിളള അധ്യക്ഷനായിരിക്കും. ശാസ്ത്രസംവർധിനി കേന്ദ്രം ഓണററി ഡയറക്ടർ ഡോ. വി. രാമകൃഷ്ണ ഭട്ട്, സിൻഡിക്കേറ്റ് അംഗം ഡോ. എം.

മണിമോഹനൻ, ഡോ. വി. വസന്തകുമാരി, ഡോ. കെ. രമാദേവി അമ്മ എന്നിവർ പ്രസംഗിക്കും. ഡോ. കെ. എസ്. മഹേശ്വരൻ, ഡോ. പുഷ്കർ ദേവപൂജാരി, ഡോ. കെ കാർത്തിക് ശർമ്മ എന്നിവർ ശില്പശാലയിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 15ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ഡോ. എം. എസ് മുരളീധരൻ പിളള അധ്യക്ഷനായിരിക്കും. ഡോ. എസ്. ഷീബ, ഡോ. വി. വസന്തകുമാരി എന്നിവർ പ്രസംഗിക്കും.

2) സംസ്കൃത പ്രചാരണം: ഓറിയന്റേഷൻ കോഴ്സ് സംഘടിപ്പിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സംസ്കൃത സർവ്വകലാകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് ആരംഭിച്ച മാതൃകാ വിദ്യാലയ പദ്ധതിയുൾപ്പെട്ട 50 വിദ്യാലയങ്ങളിലെ സംസ്കൃത അദ്ധ്യാപകര്‍ക്ക് ഓറിയന്‍റേഷന്‍ കോഴ്സ് സംഘടിപ്പിച്ചു. കാലടി മുഖ്യക്യാമ്പസിലുളള അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാര്‍ ഹാളിൽ സംഘടിപ്പിച്ച ഓറിയന്റേഷൻ കോഴ്സ് പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. മുത്തുലക്ഷ്മി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ.എം.ബി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഡോ ടി. മിനി, ജോയിന്റ് രജിസ്ട്രാർ ഡോ. സുഖേഷ് കെ. ദിവാകർ, ഡോ. കെ. വി. അജിത്കുമാർ, ഡോ.കെ. രമാദേവി അമ്മ, ഡോ. എസ്. ഷീബ,

ഡോ. കെ. പി. വിജയലക്ഷ്മി, ഡോ. എ. യു. കിരണ്‍, ഡോ. എം. സത്യന്‍, ഡോ. ടി. എസ്. നിഷാദ്, ഡോ. കെ. എല്‍. പത്മദാസ്, ഡോ. വി.ആര്‍. അരുണ്‍ ജഗന്നാഥന്‍, ഡോ. വി. കെ. ഭവാനി എന്നിവർ പ്രസംഗിച്ചു. ഓറിയന്റേഷൻ കോഴ്സിനോടനുബന്ധിച്ച് മാതൃകാ വിദ്യാലയം പദ്ധതിയുടെ 2022-23 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയതായി രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ അറിയിച്ചു.

അടിക്കുറിപ്പ് ഫോട്ടോഃ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച മാതൃകാ വിദ്യാലയം പദ്ധതിയിൽപ്പെട്ട 50 വിദ്യാലയങ്ങളിലെ സംസ്കൃത അദ്ധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഓറിയന്റേഷൻ കോഴ്സ് പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. മുത്തുലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ സമീപം.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Author