ലൂർദ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് പുതിയ അധ്യയന വർഷം ഉദ്‌ഘാടനം ചെയ്തു

Spread the love

എറണാകുളം : ലൂർദ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് പുതിയ അധ്യയന വർഷം ആരംഭിച്ചു. കെആർഎൽസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ ഉദ്‌ഘാടനം നിർവഹിച്ചു. ലൂർദ് ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ അധ്യക്ഷത വഹിച്ചു.

കൺസൽട്ടൻറ് ഫിസിഷ്യൻ ഡോ. സിസ്റ്റർ റോമിയ റോഡ്രിഗസ്, ന്യൂറോളജി കൺസൽട്ടൻറ് ഡോ. സൗമ്യ വി .സി ., പാരാമെഡിക്കൽ അദ്ധ്യാപിക റോസിൻ പീറ്റർ എന്നിവർ സംസാരിച്ചു.

ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്‌തേഷ്യ (ഡി എം ഇ), ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി(സി എം എ ജെ ), ജിറിയാട്രിക്‌ കെയർ അസിസ്റ്റന്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, സി എസ്‌ എസ്‌ ഡി അസിസ്റ്റന്റ് , ഡ്യൂട്ടി മാനേജർ പേഷ്യന്റ് റിലേഷൻ (എൻ എസ് ഡി സി) എന്നീ കോഴ്സുകൾ ആണ് ഈ അധ്യനവര്ഷത്തില് ആരംഭിച്ചത്.

ഫോട്ടോ മാറ്റർ : ലൂർദ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് പുതിയ അധ്യയന വർഷം കെആർഎൽസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ ഉദ്‌ഘാടനം ചെയ്യുന്നു . ലൂർദ് ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, ഡോ. സൗമ്യ വി.സി., അസ്സോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ഡോ. സിസ്റ്റർ റോമിയ റോഡ്രിഗസ്, അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ജോർജ് സെക്വെര, അസിസ്റ്റന്റ് ഡയറക്ടർ ഫാ. എബിൻ വാര്യത്ത് സമീപം.

Report :  Asha Mahadevan

Author