സംസ്കൃത സർവ്വകലാശാലയിൽ ത്രിദിന ദേശീയ നൃത്ത സെമിനാർ 13ന് തുടങ്ങും.
1) സംസ്കൃത സർവ്വകലാശാലയിൽ സപ്തദിന ദേശീയ ശില്പശാല തുടങ്ങി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വേദാന്ത വിഭാഗം സംഘടിപ്പിക്കുന്ന സപ്തദിന ദേശീയ ശില്പശാല കാലടി മുഖ്യക്യാമ്പസിൽ ആരംഭിച്ചു. ‘കമന്ററീസ് ഓൺ യോഗസൂത്രാസ് – വ്യാസഭാഷ്യ’ എന്ന വിഷയത്തിൽ നടക്കുന്ന ശില്പശാല പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ഉദ്ഘാടനം ചെയ്തു. സംസ്കൃതം വേദാന്തം വിഭാഗം തലവൻ ഡോ. എം. എസ്. മുരളീധരൻപിളള അധ്യക്ഷനായിരുന്നു. ശാസ്ത്രസംവർധിനി കേന്ദ്രം ഓണററി ഡയറക്ടർ ഡോ. വി. രാമകൃഷ്ണ ഭട്ട്, സിൻഡിക്കേറ്റ് അംഗം ഡോ. എം. മണിമോഹനൻ, ഡോ. കെ. രമാദേവി അമ്മ, ഡോ. വി. വസന്തകുമാരി എന്നിവർ പ്രസംഗിച്ചു. ഡോ. കെ. എസ്. മഹേശ്വരൻ, ഡോ. പുഷ്കർ ദേവപൂജാരി, ഡോ. കെ. കാർത്തിക് ശർമ്മ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ഡോ. എം. എസ്. മുരളീധരൻ പിളള അധ്യക്ഷനായിരിക്കും. ഡോ. എസ്. ഷീബ, ഡോ. വി. വസന്തകുമാരി എന്നിവർ പ്രസംഗിക്കും.
2) സംസ്കൃത സർവ്വകലാശാലയിൽ ത്രിദിന ദേശീയ നൃത്ത സെമിനാർ 13ന് തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മോഹിനിയാട്ടം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ നൃത്ത സെമിനാർ ഫെബ്രുവരി 13ന് കാലടി മുഖ്യകേന്ദ്രത്തിലെ കൂത്തമ്പലത്തിൽ ആരംഭിക്കും. ‘നൃത്തത്തിലെ ഗവേഷണ സമീപനങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന ദേശീയ സെമിനാർ പ്രൊഫ. (ഡോ.) എസ്. രഘുരാമൻ ഉദ്ഘാടനം ചെയ്യും. മോഹിനിയാട്ടം വിഭാഗം മേധാവി ഡോ. കെ. എം. അബു അധ്യക്ഷനായിരിക്കും. ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. ടി. മിനി, ഡോ. മഞ്ജു ഗോപാൽ, കെ. കെ. കൃഷ്ണകുമാർ, ഷെറിൻ വർഗീസ്, എസ്. സിന്ധു എന്നിവർ പ്രസംഗിക്കും. ഡോ. നീന പ്രസാദ്, പ്രൊഫ.(ഡോ.) സാജു ജോർജ്ജ്, ഡോ. എൻ. കെ. ഗീത, ഡോ. ദിവ്യ നെടുങ്ങാടി , ഡോ. രചിത രവി, ഡോ. ആർ. എൽ. വി. രാമകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 13ന് വൈകീട്ട് ആറിന് ഗോപിക ജി. നാഥ് (മോഹിനിയാട്ടം), ആർ. എൽ. വി. പ്രദീപ് (ഭരതനാട്യം) 14ന് വൈകിട്ട് അഞ്ചിന് എം. പ്രീതി എന്നിവരുടെ നൃത്തം ഉണ്ടായിരിക്കും. വൈകിട്ട് ആറിന് ഡോ. മേതിൽ ദേവികയുടെ പ്രഭാഷണവും നൃത്തവും നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം. 9447123075