ഹാഥ് സേ ഹാഥ് അഭിയാനും 138 രൂപ ചലഞ്ചിനും 12 ന് തുടക്കം

Spread the love

ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി എ.ഐ.സി.സി പ്രഖ്യാപിച്ച രാജ്യവ്യാപക ജനസമ്പര്‍ക്ക പരിപാടിയായ ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്റെ ഭാഗമായുള്ള കേരളത്തിലെ ബൂത്തുതല ഭവന സന്ദര്‍ശനങ്ങള്‍ ഫെബ്രുവരി 12ന് ആരംഭിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.

എറണാകുളം ജില്ലയിലെ വടുതലയില്‍ രാവിലെ 7ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി,കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി,പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ഭവന സന്ദര്‍ശങ്ങള്‍ക്ക് നേതൃത്വം നല്‍കി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

കെ.പി.സി.സിയുടെ ഫണ്ട് ശേഖരണ പദ്ധതിയായ 138 ചലഞ്ചിന്റെ ഉദ്ഘാടനം അന്നേ ദിവസം എറണാകുളം ഡി.സി.സി ഓഫീസില്‍ ഉച്ചയ്ക്ക് 12 നടക്കും.

ബൂത്തുതല ഭവന സന്ദര്‍ശനങ്ങള്‍ ഫെബ്രുവരി 24 വരെയും ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 21 വരെ പദയാത്രകളും സംഘടിപ്പിക്കുന്നതാണെന്ന് ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

 

Author