ബാബു ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു

Spread the love

പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗുരുതര അച്ചടക്കലംഘനം നടത്തിയ മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സസ്പെന്‍ഡ് ചെയ്തതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

പൊതുജനമദ്ധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ സംഭവത്തെ കുറിച്ചുള്ള വീഡിയോകളും പത്ര-ദൃശ്യമാധ്യമ റിപ്പോര്‍ട്ടുകളും വിശദമായി പരിശോധിച്ചപ്പോള്‍ ഗുരുതരമായ അച്ചടക്കലംഘനം നടന്നതായി പ്രഥമദൃഷ്ട്യാ കെപിസിസിക്ക് ബോധ്യപ്പെട്ടു. സംഘടനാ മര്യാദകള്‍ക്ക് നിരക്കാത്ത തെറ്റായ പ്രവര്‍ത്തനങ്ങളുണ്ടായതായി ബോദ്ധ്യപ്പെട്ടതിന്റെയും, അച്ചടക്ക നടപടി ആവശ്യമാണെന്ന ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്നും ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

 

 

Author