ജി. ശേഖരൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ ബ്യൂറോ ചീഫുമായ ജി. ശേഖരൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരിൽ പ്രമുഖനായിരുന്നു അദ്ദേഹം. രാഷ്ട്രീയവും സാമൂഹികവുമായ അനേകം വിഷയങ്ങളിൽ ശേഖരൻ നായർ എഴുതിയ വാർത്തകൾ ശ്രദ്ധ നേടുകയും ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹിക പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുന്ന അദ്ദേഹം എതിരഭിപ്രായക്കാരോടു പോലും തികഞ്ഞ സൗഹൃദമാണ് കാത്തുസൂക്ഷിച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Leave Comment