സംസ്ഥാനതല തദ്ദേശദിനാഘോഷം: നാട്ടുകാരെ കയ്യിലെടുത്ത് ക്ലാവര്‍ റാണിയും നാടന്‍ പാട്ടും

സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന വിപണന മേള നടക്കുന്ന ചാലിശ്ശേരി മുല്ലയംപറമ്പ് ക്ഷേത്ര മൈതാനിയില്‍ കഴിഞ്ഞദിവസം (ഫെബ്രുവരി 16)് ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്റര്‍ അവതരിപ്പിച്ച ക്ലാവര്‍ റാണി നാടകം അരങ്ങേറി. വൈക്കം മുഹമ്മദ് റഷീദിന്റെ മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന കൃതിയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമായ ക്ലാവര്‍ റാണി സംവിധാനം ചെയ്തത് അരുണ്‍ ലാലാണ്. 12 വര്‍ഷത്തിനിടയില്‍ 200 ലധികം വേദികളില്‍ ക്ലാവര്‍ റാണി അവതരിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ഫോക്ക് വോയ്‌സ് മ്യൂസിക് ബാന്‍ഡ് നാടന്‍ പാട്ടുകള്‍ . സുബ്രഹ്‌മണ്യന്‍ കക്കാട്ടിരിയാണ് പരിപാടി നയിച്ചത്. മൈതാനത്ത് തിങ്ങി നിറഞ്ഞ സദസ്സിനു മുമ്പിലാണ് കലാ പരിപാടികള്‍ അരങ്ങേറിയത്.

Leave Comment