കൊറോണയ്ക്ക് ശേഷം അവശ്യമരുന്നുകളുടെ വില കുത്തനെ കൂട്ടിയത് പരിശോധിക്കണം രമേശ് ചെന്നിത്തല

തിരു:  കൊറോണയ്ക്ക് ശേഷം അവശ്യമരുന്നുകളുടെ വില കുത്തനെ കൂട്ടിയത് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പല കമ്പനികളും അവശ്യമരുന്നുകളുടെ വില പല മടങ്ങ് വര്‍ദ്ധിപ്പിച്ചതായി പരാതി വ്യാപകമാണ്. ഇതോപ്പം പല ബ്രാന്‍ഡഡ് കമ്പനികളുടെ സെക്കന്റ്‌സ് വ്യാജമരുന്നുകള്‍ ചില മെഡിക്കല്‍ സ്റ്റോറുകള്‍ വില്‍ക്കുന്നതായും ആക്ഷേ മുണ്ട്. കൊറോണയ്ക്ക് ശേഷം മരുന്നുപയോഗം കൂടിയതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് മുതലെടുത്താണ് പല മരുന്നുകമ്പനികളും കൊള്ളലാഭം കൊയ്യുന്നത് .

കുട്ടികള്‍ക്ക് നല്‍കേണ്ട ഫുഡ് ഐറ്റംസിന് ഒരോ രണ്ട് മൂന്ന് മാസം കൂടുമ്പോള്‍ തോന്നും പടി വില കൂട്ടുന്നു. ഇത് പരിശോധിക്കേണ്ട ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഉറക്കത്തിലാണ്. ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് അടുത്ത കാലത്ത് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. മെഡിക്കല്‍ സ്റ്റോറുകളിലെ പരിശോധനകള്‍ നാമമാത്രമാണെന്ന കണ്ടെത്തലുണ്ടായി. എന്നിട്ടും അതിന് മാറ്റമില്ലെന്നതാണ് മരുന്നുകമ്പനികള്‍ക്ക് വന്‍കൊള്ള നടത്താന്‍ സാഹചര്യമൊരുക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു

Leave Comment