കുട്ടികളുടെ വാക്‌സിനേഷനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനുള്ള പ്രചരണവുമായി കരീന കപൂര്‍

Spread the love

തിരുവനന്തപുരം: രക്ഷിതാക്കള്‍ക്കിടയില്‍ കുട്ടികളുടെ വാക്‌സിനേഷനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, ശിശുരോഗവിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം കുട്ടികളുടെ ആദ്യ വര്‍ഷത്തിനു ശേഷവും വാക്സിനേഷന്‍ കാര്‍ഡ് സൂക്ഷിക്കാന്‍ ബോധവല്‍ക്കരിക്കുക തുടങ്ങിയ ക്യാംപയിനുമായി പ്രമുഖ നടി കരീന കപൂര്‍. ഗ്ലാക്സോ സ്മിത്ത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ ‘ഫൈസലാ സഹി സിന്ദഗി സഹി’ എന്ന പുതിയ ഡിജിറ്റല്‍ ക്യാംപയിനിലാണ് കരീന കപൂറെത്തുന്നത്.

വാക്സിന്‍ വഴി തടയാവുന്ന രോഗങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനും ശിശുരോഗവിദഗ്ധരുമായി സംസാരിച്ച് കുട്ടികള്‍ക്ക് വാക്സിനേഷന്‍ ഉറപ്പാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ക്യാംപയിന്‍ ആരംഭിച്ചിരിക്കുന്നതെന്ന് ഗ്ലാക്സോ സ്മിത്ത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ മെഡിക്കല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. രശ്മി ഹെഗ്ഡെ പറഞ്ഞു.

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ഷെഡ്യൂള്‍ ശുപാര്‍ശ ചെയ്യുന്നു. ആദ്യ വര്‍ഷത്തെ വാക്‌സിനേഷന്‍ കാര്‍ഡ് മാതാപിതാക്കള്‍ പലപ്പോഴും ശ്രദ്ധാപൂര്‍വം പിന്തുടരുമെങ്കിലും പിന്നീട് വാക്‌സിനേഷന്‍ വിഷയത്തില്‍ കാര്യമായ ശ്രദ്ധനല്‍കാതെ പോകുന്നു. അതുവഴി കുട്ടികള്‍ക്ക് ചില വാക്‌സിനേഷനുകള്‍ നഷ്ടമാകുന്നു. ഇതിനായുള്ള ബോധവത്ക്കരണമാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്.

Report :  AISHWARYA

Author