ലീഡ് -കേരളത്തിലെ സ്‌കൂളുകളിലെ പഠനരീതി മാറ്റുന്നു. 170000 വിദ്യാര്‍ത്ഥികളുടെ പഠനഫലങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു

കൊച്ചി :  ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ എഡ്‌ടെക്
യൂണികോണ്‍ ആയ ലീഡ് കേരളത്തിലുടനീളമുള്ള സ്‌കൂളുകളിലെ പഠനനിലവാരം
മെച്ചപ്പെടുത്തുകയും വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വളര്‍ത്തുകയും
ചെയ്യുന്നു. അന്താരാഷ്ട്രനിലവാരമുള്ള പാഠ്യപദ്ധതി മള്‍ട്ടി-മോഡല്‍ അദ്ധ്യാപന
പഠനരീതികള്‍, സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സൊല്യൂഷനുകള്‍
എന്നിവ ഉപയോഗിച്ച് എന്‍ഇപി പ്രകാരം തയ്യാറാക്കിയ ലീഡിന്റെ ഇന്റഗ്രേറ്റഡ്
സ്‌കൂള്‍ സിസ്റ്റം വിദ്യാര്‍ത്ഥികള്‍ക്ക് വിഷയങ്ങളില്‍ ആഴത്തിലുള്ള

ആശയപരമായ ധാരണയും വൈദഗ്ധ്യവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
കോവിഡുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്കിടയിലും ഈ അധ്യയന
വര്‍ഷത്തില്‍ കേരളത്തിലെ ലീഡ് ഉള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ
പഠന ഫലങ്ങള്‍ ഏകദേശം 20% മെച്ചപ്പെട്ടു. കേരളത്തിലെ 60 ലധികം
സ്‌കൂളുകള്‍ ഇതിനകം ലീഡിന്റെ ഇന്റഗ്രേറ്റഡ് സ്‌കൂള്‍ എഡ്‌ടെക് സംവിധാനം
നടപ്പിലാക്കിയിട്ടുണ്ട് . ഇത് സംസ്ഥാനത്തെ 25000 ലധികം വിദ്യാര്‍ത്ഥികള്‍ക്ക്
പ്രയോജനം ചെയ്യുന്നു. മാത്രമല്ല, കേരളത്തിലെ സ്‌കൂളുകളിലെ 900 ലധികം
അദ്ധ്യാപകര്‍ക്ക് ലീഡ് ഇതിനകം പരിശീലനം നല്‍കുകയും
സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പട്ടണങ്ങളിലും ഇന്ത്യയിലെ മെട്രോകളിലും വലിയ നഗരങ്ങളിലും ലഭ്യമായ
വിദ്യാഭ്യാസ നിലവാരങ്ങള്‍ തമ്മിലുള്ള വിടവ് നികത്തികൊണ്ടു ടയര്‍
2 + പട്ടണങ്ങളിലെ സ്‌കൂളുകളില്‍ മാറ്റം കൊണ്ടുവരുന്നു. ഇന്ത്യയിലുടനീളമുള്ള
400+ പട്ടണങ്ങളിലും നഗരങ്ങളിലുമായി 3000 ലധികം സ്‌കൂളുകളില്‍ ലീഡിന്റെ ഇന്റഗ്രേറ്റഡ് സിസ്റ്റം ലഭ്യമാണ്. ഇത് 1.2 ദശലക്ഷത്തിലധികം
വിദ്യാര്‍ത്ഥികളില്‍ എത്തിച്ചേരുന്നു. കൂടാതെ 25000 അദ്ധ്യാപകര്‍ക്ക്
കരുത്തേകുന്നു. ലീഡ് ഉപയോഗിച്ചു ആശയവിനിമയം, സഹകരണം,
വിമര്‍ശനത്മകചിന്ത മുതലായ കഴിവുകള്‍ കെട്ടിപടുക്കുന്നതിലൂടെ സ്‌കൂള്‍
വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ വിജയിക്കാന്‍ ആത്മവിശ്വാസം നേടുന്നു.

”ഇന്ത്യയിലെ ഒരു കുട്ടി ദിവസവും 6 – 7 മണിക്കൂര്‍ സ്‌കൂളില്‍ ചിലവഴിക്കുന്നു. എന്നിട്ടും
ഈ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം മാത്രം, അതായത് ഇന്ത്യയിലെ
മെട്രോകളിലെ ഉയര്‍ന്ന ഫീസുള്ള സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ

അന്താരാഷ്ട്ര നിലവാരമുള്ളതും ഉയര്‍ന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം
ലഭിക്കുന്നുള്ളൂ. ലീഡിന്റെ ഇന്റഗ്രേറ്റഡ് സ്‌കൂള്‍ എഡ്‌ടെക്
സംവിധാനം ഉപേയാഗിച്ചു ഇന്ത്യയില്‍ ഉടനീളമുള്ള സ്‌കൂളുകളെ
ശാക്തീകരിക്കുന്നതിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ കഴിയുമെന്ന് ലീഡിന്റെ സഹസ്ഥാപകനും സി ഇ ഒ യുമായ സുമിത് മേത്ത പറഞ്ഞു. കേരളം ഈ ആശയത്തിന്റെ ഒരു പ്രധാന ഭാഗമാണ്.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 60000 സ്‌കൂളുകളിലും 25 ദശലക്ഷം
വിദ്യാര്‍ത്ഥികളിലും എത്തിച്ചേരാനുള്ള ഞങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമായി
ഈ മേഖലയില്‍ ഞങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതില്‍ ഞങ്ങള്‍
ശ്രദ്ധകേന്ദ്രികരിക്കും.
ലീഡിനെക്കുറിച്ച് സംസാരിക്കവേ കരുനാഗപ്പള്ളി സെന്റ് ഗ്രീഗോറിയസ്
സെന്‍ട്രല്‍ സ്‌കൂള്‍ ഡയറക്ടര്‍ ജിജോ ജോര്‍ജ് പറഞ്ഞു. ‘1987 – ല്‍ സ്ഥാപിതമായ
ഈ സ്‌കൂള്‍ ഇന്ന് കേരളത്തിലെ പ്രമുഖ വിദ്യാലയങ്ങളില്‍ ഒന്നാണ്.
ആധുനിക പാഠ്യപദ്ധതിയും ക്രിയേറ്റിവിറ്റിയും ടെക്നോളജിയും
സംയോജിപ്പിച്ചു ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ഭാവിയെ നേരിടാന്‍
തയ്യാറുള്ളവരും ആത്മ വിശ്വാസം ഉള്ളവരും ആണെന്ന് ഉറപ്പാക്കുന്ന ഒരു
ഇന്റഗ്രേറ്റഡ് സ്‌കൂള്‍ സിസ്റ്റത്തിനായി അന്വേഷിക്കുകയായിരുന്നു ഞങ്ങള്‍.
ലീഡ് അതിനു ഏറ്റവും മികച്ചതാണ്.
”അദ്ധ്യാപകര്‍ക്ക് ശരിയായ പഠനലക്ഷ്യവും റിസോഴ് സുകളും ഉണ്ടെങ്കില്‍
തന്നെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടും. ഞങ്ങളുടെ
വിദ്യാര്‍ത്ഥികള്‍ക്ക് ആശയങ്ങളും വിഷയങ്ങളും കൂടുതല്‍ നന്നായി
മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. കൂടാതെ ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ പലരും
ലീഡിന്റെ കോഡിങ് ആന്‍ഡ് കംപ്യൂട്ടേഷണല്‍ സ്‌കില്‍സ് പ്രോഗ്രാമിന്റെ
ഭാഗമായി വെബ്‌സൈറ്റുകള്‍ വികസിപ്പിക്കുന്നതുപോലുള്ള രസകരമായ
പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌കൂള്‍ ഉടമകള്‍ക്ക് ഞാന്‍ ലീഡ്
ശുപാര്‍ശ ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും മാറ്റം ഉണ്ടാകും”. ജിജോ ജോര്‍ജ്
കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ പബ്ലിക് സ്‌കൂള്‍, കൊട്ടിയം, കൊല്ലം, ഫാത്തിമ പബ്ലിക് സ്‌കൂള്‍, പുനലൂര്‍,
കൊല്ലം, ആന്‍ഡലൂസ് പബ്ലിക് സ്‌കൂള്‍, കരുനാഗപ്പള്ളി, കൊല്ലം, ഐശ്വര്യ പബ്ലിക്
സ്‌കൂള്‍, കലക്കോട്, കൊല്ലം, പത്മശ്രീ സെന്‍ട്രല്‍ സ്‌കൂള്‍, ഏനാത്ത്, അടൂര്‍, ട്രാവന്‍കൂര്‍,
ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അടൂര്‍, കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കുളത്തുപ്പുഴ,
ശ്രീ നാരായണ പബ്ലിക് സ്‌കൂള്‍ ചേങ്കോട്ടുകോണം, തിരുവനന്തപുരം, ജൂനിയര്‍
ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാമ്പാടി കോട്ടയം, ബിഷപ്പ് സ്പീച്‌ലി
വിദ്യാപീത് പള്ളം കോട്ടയം ഉള്‍പ്പടെ നൂറോളം സ്‌കൂളുകള്‍ കേരളത്തില്‍
ലീഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു.

Report : Rita

Leave Comment