കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് ആംബുലന്‍സ് നല്‍കി

Spread the love

കണ്ണൂര്‍: സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലിന് അത്യാധുനിക ജീവന്‍രക്ഷാ സംവിധാനങ്ങളോടെയുള്ള ആംബുലന്‍സ് കൈമാറി. തലശ്ശേരി അതിരൂപത മെട്രോപൊളിറ്റന്‍ ആര്‍ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍- എച്ച്ആര്‍ & ഓപറേഷന്‍സ്, ടി ആന്റോ ജോര്‍ജില്‍ നിന്ന് താക്കോല്‍ ഏറ്റുവാങ്ങി. ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ആന്റണി മുത്തുകുന്നേല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. അനീഷ് അബ്രഹാം മനവത്ത്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിഎമ്മും റീജനല്‍ ഹെഡുമായ ഈശ്വരന്‍ എസ്, തളിപ്പറമ്പ് ക്ലസ്റ്റര്‍ ഹെഡ് ബാബുലാല്‍ പി ആര്‍, കരുവഞ്ചാല്‍ ബ്രാഞ്ച് ഹെഡ് വിഷ്ണു ശബരി എന്നിവര്‍ പങ്കെടുത്തു.

കണ്ണൂരിലെ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കരുത്തുറ്റതാക്കാനുള്ള സൗത്ത്മ ഇന്ത്യന്‍ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ആംബുലന്‍സ് സംഭാവനയായി നല്‍കിയതെന്ന് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ആന്റോ ജോര്‍ജ് ടി പറഞ്ഞു. പൊതുജനാരോഗ്യ സംരക്ഷണത്തോടുള്ള ബാങ്കിന്റെ പ്രതിജ്ഞാബദ്ധതയാണിത്. നിലവില്‍ ലഭ്യമായ അടിയന്തിര, പ്രാഥമിക വൈദ്യസഹായ സംവിധാനങ്ങള്‍ക്കൊപ്പം കൂടുതല്‍ സൗകര്യങ്ങള്‍ കൂടി ലഭ്യമാക്കുന്നതിനനാണ് ബാങ്കിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ആതുര സേവന രംഗത്ത് 58 വര്‍ഷത്തെ പാരമ്പര്യമുള്ള സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍ മേഖലയിലെ സാധാരണക്കാരുടെ വലിയ ആശ്രയകേന്ദ്രമാണ്.

Photo Caption: തലശ്ശേരി അതിരൂപത മെട്രോപൊളിറ്റന്‍ ആര്‍ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍- എച്ച്ആര്‍ & ഓപറേഷന്‍സ്, ടി ആന്റോ ജോര്‍ജില്‍ നിന്ന് താക്കോല്‍ ഏറ്റുവാങ്ങുന്നു.

Anthony P.W

Author