ഗ്രീന്‍ പ്രോ സര്‍ട്ടിഫിക്കേഷന്‍ തിളക്കത്തില്‍ ഭാരതി ടിഎംടി

Spread the love

കൊച്ചി: പരിസ്ഥിതി സൗഹൃദ നിര്‍മ്മാണത്തിനും ഉപയോഗത്തിനുമായി, ഗ്ലോബല്‍ ഇക്കോ ലേബലിങ് നെറ്റ് വര്‍ക്ക് നല്‍കുന്ന ഗ്രീന്‍ പ്രോ സര്‍ട്ടിഫിക്കേഷന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ടിഎംടി ബാര്‍ നിര്‍മ്മാതാക്കളായ ഭാരതി ടിഎംടി സ്വന്തമാക്കി. സ്റ്റീല്‍ ബാര്‍ നിര്‍മ്മാണത്തിനുള്ള ഗുണമേന്മയുള്ള ബില്ലറ്റുകളുടെ തിരഞ്ഞെടുപ്പ് ഘട്ടം മുതല്‍ ടി എം ടി ബാറുകളുടെ പുനരുപയോഗം വരെയുള്ള മേഖലകളില്‍ ഭാരതി ടിഎംടി നിഷ്‌കര്‍ഷിക്കുന്ന പ്രകൃതിസൗഹൃദവും നൂറു ശതമാനം മാലിന്യമുക്തവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) നല്‍കിവരുന്ന ഗ്രീന്‍ പ്രോ സര്‍ട്ടിഫിക്കേഷന്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഭാവി തലമുറയ്ക്കായുള്ള കരുതലാണ് ഇന്ന് ഭാരതി ടിഎംടി കൃത്യതയോടെ നിഷ്‌കര്‍ഷിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസൃതമായ നിര്‍മ്മാണവും വിതരണവുമെന്നും അതിനുള്ള അംഗീകാരമാണ് ഗ്രീന്‍ പ്രോ സര്‍ട്ടിഫിക്കേഷന്‍ എന്നും ഭാരതി ടിഎംടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ദിര്‍ഷ മുഹമ്മദ് കള്ളിയത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്, സൂപ്പര്‍ ഇന്ത്യന്‍ ബ്രാന്‍ഡ് അവാര്‍ഡ് ജേതാവ് കൂടിയായ ഭാരതി ടിഎംടിയുടെ ബ്രാന്‍ഡ് അംബാസഡര്‍.

tendegreenorth Communications

Author