500 കിടക്കകള്‍, 10 ഐസിയുകള്‍, 190 ഐസിയു കിടക്കകള്‍, 19 ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നിവയടങ്ങിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
പി.എം.എസ്.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സൗകര്യങ്ങളോടുകൂടി 7 നിലകളിലായി നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തൊറാസിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി ആന്റ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി എന്നിവയുൾപ്പെടെ 6 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണുള്ളത്.
പദ്ധതിയ്ക്കു വേണ്ടി ചെലവഴിച്ച 195.93 കോടി രൂപയിൽ 75.93 കോടി രൂപ സംസ്ഥാനത്തിന്റെ ഫണ്ടാണ്. പുതിയ ബ്ലോക്ക് പ്രവർത്തനമാരംഭിക്കുന്നതോടെ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ വലിയ കുതിച്ചുചാട്ടമാണുണ്ടാകുന്നത്. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം മികച്ച ആധുനിക ചികിത്സ ലഭിക്കാൻ ഈ സൗകര്യങ്ങൾ സഹായകമാകും