വേൾഡ് മലയാളി കൌൺസിൽ അമേരിയ്ക്ക റീജിയൻ വിമൻസ് ഫോറത്തിന് പുതിയ സാരഥികൾ – സ്മിതാ സോണി, ഫ്ലോറിഡ

Spread the love

വേൾഡ് മലയാളി കൌൺസിൽ അമേരിയ്ക്ക റീജിയൻ വിമൻസ് ഫോറം ഉൽഘാടനവും അന്താരാഷ്ട്ര വനിതാദിനാഘോഷവും മാർച്ച് 11 ശനിയാഴ്ച 10 മണിയ്ക്ക് സൂം പ്ലാറ്റ്‌ഫോമിൽ വിപുലമായി ആഘോഷിയ്ക്കുന്നു; പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ S. അയ്യരും ടെക്സാസ് കൗണ്ടി കോർട്ട് നമ്പർ 3 ലെ ജഡ്ജ് ആയ ജൂലി മാത്യുവും വിശിഷ്ടാതിഥികളായിരിയ്ക്കുന്ന ചടങ്ങിൽ തിരുവല്ലയുടെ മുൻ MLA യും ഇപ്പോഴത്തെ കേരള വനിതാ കമ്മീഷൻ അംഗവുമായ അഡ്വക്കേറ്റ് എലിസബത്ത് മാമ്മനും മുൻ DEO യും ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള കമ്മിറ്റിയുടെ ചെയർ പേഴ്സണുമായ ഡോ. സൂസമ്മ മാത്യുവും ആശംസയർപ്പിയ്ക്കുന്നു. വേൾഡ് മലയാളി കൗണ്സിലിന്റെ ഗ്ലോബൽ ചെയർമാൻ ശ്രീ ഗോപാലപിള്ള, പ്രസിഡന്റ് ശ്രീ. ജോൺ മത്തായി, സെക്രട്ടറി ശ്രീ. പിന്റോ കണ്ണമ്പള്ളി, ട്രഷറർ ശ്രീ. സാം ഡേവിഡ് മാത്യു, അമേരിയ്ക്ക റീജിയൻ ചെയർമാൻ ശ്രീ. ചാക്കോ കോയിക്കലേത്തു, പ്രസിഡന്റ് ശ്രീ. ജോൺസൻ തലച്ചല്ലൂർ, സെക്രട്ടറി ശ്രീ. അനീഷ് ജെയിംസ്, ട്രഷറർ ശ്രീ. സജി പുളിമൂട്ടിൽ എന്നിവരും പ്രൊവിൻസ് നേതാക്കളും പങ്കെടുക്കുന്നു. അമേരിയ്ക്കയിലെയും ക്യാനഡയിലെയും വിവിധ പ്രൊവിൻസുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 9 അംഗ വനിതാ ഫോറകമ്മിറ്റിയുടെ പ്രസിഡന്റായി ശ്രീമതി ആലീസ് മഞ്ചേരിയും ജനറൽ സെക്രട്ടറിയായി ശ്രീമതി സ്മിതാ സോണിയും ട്രഷറർ ആയി ഡോ. സൂസൻ ചാണ്ടിയും വൈസ് പ്രസിഡന്റായി ശ്രീമതി ലിസി മോൻസിയും ജോയിന്റ് സെക്രട്ടറിയായി ശ്രീമതി സിന്ധു സാംസണും ജോയിന്റ് ട്രഷററായി ശ്രീമതി. ആൻസി ജോസഫും പ്രോഗ്രാം കോർഡിനേറ്ററായി ശ്രീമതി അനിതാ നവീനും കമ്മിറ്റിയംഗങ്ങളായി ശ്രീമതി സൂസമ്മ അലക്സാണ്ടറും ശ്രീമതി ജിനി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു. ഉത്ഘാടനവേളയ്ക്ക് മാറ്റ് കൂട്ടാനായി അമേരിക്കയിലെയും ക്യാനഡയിലെയും വിവിധ കലാകാരന്മാർ ചേർന്ന് അവതരിപ്പിയ്ക്കുന്ന കലാപരിപാടികളും ഉണ്ടായിരിയ്ക്കുമെന്നു പ്രോഗ്രാം കോഓർഡിനേറ്റർ അനിതാ നവീൻ അറിയിച്ചു. പ്രസ്തുത പ്രോഗ്രാമിലേയ്ക്ക് എല്ലാവരുടെയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിയ്ക്കുന്നതായി ജനറൽ സെക്രട്ടറി സ്മിതാ സോണി അറിയിച്ചു.

Author