സംസ്കൃത സർവ്വകലാശാലയിൽ അധ്യാപക ഒഴിവ്

Spread the love

വാക് ഇൻ ഇന്റർവ്യൂ ഒൻപതിന്,സംസ്കൃത സർവ്വകലാശാലയിൽ സ്വാമി തത്വമയാനന്ദയുടെ പ്രഭാഷണം മാർച്ച് 10ന്.

1)സംസ്കൃത സർവ്വകലാശാലയിൽ അധ്യാപക ഒഴിവ്; വാക് ഇൻ ഇന്റർവ്യൂ ഒൻപതിന്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിൽ 2022-2023 അധ്യയന വർഷത്തിലേയ്ക്ക് ഒരു അധ്യാപക ഒഴിവുണ്ട്. വേതനം മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും. ‘ഇൻഫർമാറ്റിക്സ്-വ്യാകരണം’ എന്ന വിഷയത്തിൽ ക്ലാസ്സുകൾ എടുക്കുന്നതിൽ പ്രാവീണ്യമുളള, സംസ്കൃതം വ്യാകരണത്തിൽ നിശ്ചിത യു. ജി. സി. യോഗ്യതയുളളവർക്ക് മാർച്ച് ഒൻപതിന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം വ്യാകരണം വിഭാഗത്തിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാവുന്നതാണ്. യു. ജി. സി. യോഗ്യതയുളളവരുടെ അഭാവത്തിൽ യു. ജി. സി. യോഗ്യതയില്ലാത്തവരെയും പരിഗണിക്കുന്നതാണെന്ന് സർവ്വകലാശാല അറിയിച്ചു.

2) സംസ്കൃത സർവ്വകലാശാലയിൽ സ്വാമി തത്വമയാനന്ദയുടെ പ്രഭാഷണം മാർച്ച് 10ന്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സ്വാമി വിവേകാനന്ദ ചെയറും സംസ്കൃതം വേദാന്തം വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന വിശിഷ്ട പ്രഭാഷണ പരിപാടിയിൽ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലുളള നോർത്തേൺ കാലിഫോർണിയയിലെ വേദാന്ത സൊസൈറ്റിയുടെ മിനിസ്റ്റർ ഇൻ ചാർജ്ജായ സ്വാമി തത്വമയാനന്ദ മുഖ്യപ്രഭാഷണം നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. മാർച്ച് 10ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററിലാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. ‘ഇന്ത്യൻ പരമ്പരാഗത സമ്പ്രദായങ്ങൾ: മൾട്ടിഡിസിപ്ലിനറി വീക്ഷണങ്ങൾ’ എന്നതാണ് പ്രഭാഷണ വിഷയം. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യും. സ്വാമി വിവേകാനന്ദ ചെയർ പ്രൊഫസർ ഡോ. വി. വസന്തകുമാരി, സംസ്കൃതം വേദാന്ത വിഭാഗം തലവൻ ഡോ. എം. എസ്. മുരളീധരൻപിളള എന്നിവർ പ്രസംഗിക്കും.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Author