ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള അഡ്വ. രതീദേവി ഉദ്ഘാടനം ചെയ്യും

Spread the love

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിനിതാ ദിനാഘോഷങ്ങള്‍ അഡ്വ. രതീദേവി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 11-ന് വൈകിട്ട് ആറു മുതല്‍ വിവിധ പരിപാടികളോടെയാണ് സെന്റ് തോമസ് സീറോ മലബാര്‍ ഹാളില്‍ വച്ച് പരിപാടികള്‍ അരങ്ങേറുന്നത്.

എഴുത്തുകാരിയും സാഹിത്യപ്രവര്‍ത്തകയുമായ അഡ്വ. രതീദേവിയുടെ ജനനം ആലപ്പുഴ ജില്ലയിലെ താമരക്കുളത്താണ്. അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍, ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ യുവകലാ സാഹിതി എന്നീ സംഘടനകളുടെ സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സാംസ്‌കാരിക നവോത്ഥാന വേദിയുടേയും, ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റേയും സംസ്ഥാന പ്രസിഡന്റായും ഇന്റര്‍ നാഷണല്‍ വിമന്‍സ് ഓര്‍ഗനൈസേഷനിലും അംഗമായിരുന്നു. നിയമ പഠനത്തിനുശേഷം മനുഷ്യാവകാശം, പരിസ്ഥിതി മേഖലയിലും, ജയിലിലെ സ്ത്രീ തടവുകാര്‍ക്ക് നേരേ പോലീസ് നടത്തുന്ന ചൂഷണത്തിനെതിരേയും, ലൈംഗീക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു.

“The Gospal of Mary Madgalena and me ‘മഗ്ദലീനയുടെ (എന്റേയും) പെണ്‍സുവിശേഷം നോവലിന്റെ രചയിതാവ് കൂടിയാണ്. സുകുമാര്‍ അഴീക്കോട് തത്വമസി അവാര്‍ഡ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ അവാര്‍ഡ്, ഗ്ലോബല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ്, കിഷോര്‍ കുമാര്‍ അവാര്‍ഡ്, സി.എം.എസ് കോളജ് വിമന്‍സ് സ്റ്റഡി സെന്റര്‍ അവാര്‍ഡ് എന്നിവ രതീദേവിക്ക് ലഭിച്ചിട്ടണ്ട്.

വനിതാ ദിനത്തോടനുബന്ധിച്ച് സംഗീത മത്സരം, ഡിന്നര്‍, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്ക് ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ പുരുഷന്മാരേയും സ്ത്രീകളേയും, കുട്ടികളേയും വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സും, അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡംഗങ്ങളും ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജോഷി വള്ളിക്കളം (312 685 6749), വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സ് ഡോ. റോസ് വടകര (708 662 0774), ഡോ. സ്വര്‍ണ്ണം ചിറമേല്‍ (630 244 2068), ഷൈനി തോമസ് (847 209 2266), സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, ജോ. സെക്രട്ടറി ഡോ. സിബിള്‍ ഫിലിപ്പ്, ജോ. ട്രഷറര്‍ വിവീഷ് ജേക്കബ്, ബോര്‍ഡ് അംഗങ്ങളായ ഡോ. സൂസന്‍ ചാക്കോ, സാറ അനില്‍ എന്നവരേയോ മറ്റ് ബോര്‍ഡ് അംഗങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്.

 

Author