പഠന നിലവാരം മെച്ചപ്പെടുത്താന്‍ ലീഡിന് സമഗ്ര പദ്ധതി

Spread the love

കൊച്ചി: സ്‌കൂള്‍ എഡ്‌ടെക് യൂണികോണ്‍ ആയ ലീഡ് കേരളത്തിലുടനീളമുള്ള സ്‌കൂളുകളിലെ പഠന നിലവാരം മെച്ചപ്പെടുത്തുകയും വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വളര്‍ത്താനും പദ്ധതികള്‍ ആവിഷ്‌കരിച്ചു.

അന്താരാഷ്ട്ര നിലവാരമുള്ള പാഠ്യപദ്ധതി മള്‍ട്ടി-മോഡല്‍ അദ്ധ്യാപന പഠന രീതികള്‍, സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സൊല്യൂഷനുകള്‍ എന്നിവ ഉപയോഗിച്ച് എന്‍.ഇ.പി പ്രകാരം തയാറാക്കിയ ലീഡിന്റെ ഇന്റഗ്രേറ്റഡ് സ്‌കൂള്‍ സിസ്റ്റം വിദ്യാര്‍ത്ഥികള്‍ക്ക് വിഷയങ്ങളില്‍ ആഴത്തിലുള്ള ആശയപരമായ ധാരണയും വൈദഗ്ധ്യവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ അറുപതിലധികം സ്‌കൂളുകള്‍ ഇതിനകം ലീഡിന്റെ ഇന്റഗ്രേറ്റഡ്‌സ്‌കൂള്‍ എഡ്‌ടെക് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

Report :  Rita

Author