ലൂർദ് ആശുപത്രിൽ വൃക്ക ദിനം ആചരിച്ചു

കൊച്ചി : ലൂർദ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വൃക്ക ദിനം ആചരിച്ചു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക് വിധേയരായ രോഗികളുടെയും ഡയാലിസിസ് രോഗികളുടെയും സംഗമവും ഇതോടൊപ്പം നടത്തി.
17 വർഷം മുൻപ് ലൂർദിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷിജു ദാസ് വൃക്കദിന പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. 19 ആം വയസ്സിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന്റെയും അതിനു ശേഷമുള്ള ലൂർദ് ആശുപത്രിയിലെ ചികിത്സ അനുഭവങ്ങളും ഷിജു ദാസ് പങ്കുവെച്ചു.
ലൂർദ് ഇന്സ്ടിട്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര, നെഫ്രോളജി കൺസൾട്ടന്റ് ഡോ. പുന്നൂസ് തോമസ് പുതുവീട്ടിൽ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രൻ, മെഡിക്കൽ ഡയറക്ടർ പോൾ പുത്തൂരാൻ, ചീഫ് ഡയാലിസിസ് ടെക്‌നിഷ്യൻ ഹരി കളമ്പുരം എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിന് ഡോ. പുന്നൂസ് തോമസ് പുതുവീട്ടിൽ നേതൃത്വം നൽകി. നൂറിലേറെ രോഗികൾ ക്ലാസ്സിൽ പങ്കെടുത്തു.

Report :  Asha Mahadevan

Leave Comment