കെപിസിസി സംഘടിപ്പിക്കുന്ന വെെക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ മുന്‍ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എ.കെ.ആന്റണി പ്രകാശനം ചെയ്തു.ജീര്‍ണ്ണത എല്ലാ മേഖലകളിലേക്കും പടര്‍ന്ന് പിടിക്കുന്ന സമകാലിക കേരളത്തില്‍ നവോത്ഥാനത്തിനും നവീകരണത്തിനും പുതിയ അജണ്ടകള്‍ക്കും രൂപം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് എകെ ആന്റണി പറഞ്ഞു.
രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സമരമാണ് വെെക്കം സത്യാഗ്രഹം.സമൂഹത്തില്‍ നിന്നിരുന്ന തിന്മകള്ക്ക് എതിരായ പോരാട്ടമായിരുന്നു വെെക്കം സത്യാഗ്രഹം. നവോത്ഥാനം തുടര്‍ച്ചയായ പ്രക്രിയയാണ്.ജാതി,മത,വര്‍ഗ്ഗ,വര്‍ണ്ണങ്ങള്‍ക്ക് അതീതമായി പുതിയൊരു നവോത്ഥാന പ്രക്രിയ ആരംഭിക്കേണ്ട കാലഘട്ടമാണിത്.ഇൗ പശ്ചാത്തലത്തിലാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വെെക്കം സത്യാഗ്രഹത്തിന്റെ ഓര്‍മ്മപുതുക്കലിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികള്‍ക്ക് തുടക്കമിടുന്നതെന്നും എ.കെ.ആന്റണി പറഞ്ഞു.
കെപിസിസി ആസ്ഥാനത്ത് നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്,ടി.യു.രാധാകൃഷ്ണന്,വി.പി.സജീന്ദ്രന്,എന്‍.ശക്തന്, മരിയാപുരം ശ്രീകുമാര്‍,ജി.സുബോധന്‍,ജി.എസ്.ബാബു, കെപി ശ്രീകുമാര്‍,പഴകുളം മധു,അബ്ദുള്‍ മുത്തലീബ്,പാലോട് രവി,ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വെെക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ചെയര്മാന് വി.പി.സജീന്ദ്രന് അധ്യക്ഷത വഹിച്ചു.