യു.ഡി.എഫ് സ്പീക്കറെ പ്രതിഷേധം അറിയിച്ചു

Spread the love

അടിയന്തിര പ്രമേയ നോട്ടീസിന് തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിലും യു.ഡി.എഫ് എം.എല്‍.എമാരുടെ പേരെടുത്ത് പറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നുമുള്ള സ്പീക്കറുടെ പരാമര്‍ശത്തിലുമുള്ള വിയോജിപ്പും പ്രതിഷേധവും യു.ഡി.എഫ് കക്ഷി നേതാക്കള്‍ സ്പീക്കറെ നേരില്‍ക്കണ്ട് അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ് എന്നിവാണ് സ്പീക്കറുടെ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചത്.

Author