ഷിക്കാഗോ മലയാളി അസോസിയേഷന്‍ ‘വിമന്‍സ്‌ഡേ’ ആഘോഷിച്ചു

Spread the love

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിമന്‍സ് ഡേ ആഘോഷിച്ചു. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിദ്ധ ഏഴുത്തുകാരിയും സാഹിത്യപ്രവര്‍ത്തകയുമായ അഡ്വ.രതീദേവി ഉദ്ഘാടനം ചെയ്തു. വിമന്‍സ് ഫോറം കോര്‍ഡിനേറ്ററായ ഡോ. സ്വര്‍ണ്ണം ചിറമേല്‍ സ്വാഗതവും ഷൈനി തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. ജോ.സെക്രട്ടറി ഡോ. സിബിള്‍ ഫിലിപ്പ് മീറ്റിംഗിന്റെ എം.സി. ആയിരുന്നു.

ഡോ.റോസ് വടകരയുടെ നേതൃത്വത്തില്‍ ‘സ്വരരാഗസന്ധ്യ’ എന്ന പേരില്‍ വ്യത്യസ്തമായ രീതിയില്‍ സംഗീത മത്സരം നടത്തി. രണ്ടു പേരടങ്ങുന്ന ടീമുകളായി ആറ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. വിവിധ ഘട്ടങ്ങളിലായി നടത്തിയ മത്സരത്തില്‍ ശാന്തി ജയ്‌സന്‍& ലീന ജോസഫ് ടീം ഒന്നാം സ്ഥാനമായി മൈക്കിള്‍ മാണിപറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി. ര്ണ്ടാം സ്ഥാനം നേടിയത് അമ്പിളി ജോര്‍ജ്ജ്& ടിനു പുത്തന്‍വീട്ടില്‍ ടീം ആണ്. Picture2

ലീല ജോസഫ് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും ഇവര്‍ക്കു ലഭിച്ചു. മൂന്നാം സ്ഥാനത്തിന് അര്‍ഹരായ ലക്ഷ്മി നായര്‍& റോഷിണിക്ക് ഡോ.റോസ് വടകര സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി. ജസി തരിയത്തും ജയന്‍ മുളങ്ങാടും മത്സരത്തിന്റെ വിധി കര്‍ത്താക്കളായിരുന്നു. ലൗലി വര്‍ഗീസ്& ടീം, ജൂഡി തോമസ്& ടീം, ജോര്‍ളി തരിയത്ത് & ഡയാന സകറിയ എന്നിവരുടെ ഡാന്‍സും പരിപാടികള്‍ക്ക് മോടി കൂട്ടി. സാറാ അനില്‍, ഡോ.സൂസന്‍ ചാക്കോ, ജൂബി വള്ളിക്കളം എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, വൈസ് പ്രസിഡന്റ് മൈക്കിള്‍ മാണി പറമ്പില്‍, ജോ.ട്രഷറര്‍ വിവീഷ് ജേക്കബ്, ബോര്‍ഡംഗങ്ങളായ ജോണ്‍സന്‍ കണ്ണൂക്കാടന്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, തോമസ് പൂതക്കരി, മനോജ് കോട്ടപ്പുറം, സജി തോമസ്, സെബാസ്റ്റിയന്‍ വാഴേപറമ്പില്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫോമ നാഷ്ണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഫൊക്കാന നാഷ്ണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍ ബ്രിജിറ്റ് ജോര്‍ജ്ജ്, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുനൈന ചാക്കോ, ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പി.ഓ.ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ടോം ഊരുരിക്കല്‍, ടോം& ജിനു ഫാമിലി, ഫിലിപ്പ് പുത്തന്‍ പുര, ഡോ.സ്വര്‍ണ്ണം ചിറമേല്‍ & ടെറി ചിറമേല്‍, ഷൈനി തോമസ്, ജോര്‍ജ്ജ് & ഷേര്‍ളി അമ്പലത്തുങ്കല്‍, ഷിബു& സുസ്മിത മുളയാനികുന്നേല്‍ എന്നിവരാണ് ഈ പരിപാടിക്ക് സ്‌പോണ്‍സേഴ്‌സ് ആയത്.

Author