മാര്‍ ജോസഫ് പൗവത്തില്‍ പിതാവിന്റെ വേര്‍പാടില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

Spread the love

സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.

നിലപാടില്‍ ഒരിക്കലും വിട്ട് വീഴ്ച ചെയ്യാത്ത തിരുമേനി ജനാധിപത്യ മതേതരത്വ നിലപാട് എന്നും ഉയര്‍ത്തിപ്പിടിച്ചിരുന്നു വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലഘട്ടം മുതല്‍ പിതാവു മായി ഉണ്ടായ അടുപ്പം പിന്നീട് കോട്ടയം എംപി ആയത് മുതല്‍ കൂടുതല്‍ ദൃഢമായി വിശ്വാസത്തിലൂന്നിയ നിലപാടുകള്‍ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്ന പിതാവ്

മികച്ച പണ്ഡിതനും ചിന്തകനും മാര്‍ഗ്ഗദര്‍ശ്ശിയുമായ ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് ജോസഫ് പൗവത്തിലിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

Author