കോണ്‍സപ്റ്റ് കമ്യൂണിക്കേഷന് കേരള ബ്രാന്‍ഡ ലീഡര്‍ഷിപ്പ് അവാര്‍ഡ്

Spread the love

കൊച്ചി :  ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ ഏജന്‍സിയായ കോണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന് സിഎംഒ ഏഷ്യയുടെ കേരള ബ്രാന്‍ഡ് ലീഡര്‍ഷിപ്പ് പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ മുന്‍നിര ബ്രാന്‍ഡുകള്‍ക്കു വേണ്ടി ഏജന്‍സി ചെയ്ത 360 ഡിഗ്രി മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. മികച്ച ഫലം നല്‍കുന്ന കാര്യക്ഷമമായ ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിങ് ക്യാംപയിനുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ പേരുകേട്ട ഏജന്‍സിയാണ് കോണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍.

ക്ലയന്റുകള്‍ക്ക് മികച്ച റിസല്‍ട്ട് നേടിക്കൊടുക്കുന്നതിലുള്ള തങ്ങളുടെ കഴിവിനും, മികവിനോടുള്ള പ്രതിബദ്ധതയ്ക്കും ലഭിച്ച അംഗീകാരമാണീ പുരസ്‌കാരമെന്ന് കോണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ വിവേക് സുചാന്തി പറഞ്ഞു. സിഎംഒ ഏഷ്യയില്‍ നിന്ന് ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും ക്ലയന്റുകള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനങ്ങള്‍ തുടങ്ങി ക്ലയന്റുകളുടെ മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ 360 ഡിഗ്രി സേവനങ്ങളില്‍ വൈദഗ്ധ്യമുള്ള ഏജന്‍സിയാണ് കോണ്‍സപ്റ്റ്. ക്ലയന്റുകള്‍ക്ക് പ്രത്യക്ഷമായ ഫലങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ കോണ്‍സപ്റ്റ് മുന്‍പന്തിയിലാണ്. മുംബൈ ആസ്ഥാനമായി കോണ്‍സപ്റ്റിന് കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ ഇന്ത്യയിലുടനീളം 20ലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.

Photo Caption: കോണ്‍സപ്റ്റ് സീനിയര്‍ വൈസ് പ്രസിഡന്റും കേരള ഹെഡുമായ എസ് അജിത് കുമാര്‍, ബിസിനസ് ഡയറക്ടര്‍ വിനോദ് രാജശേഖര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

Report :  Anna Priyanka Roby

Author