ടിഎംഎ മാനേജ്‌മെന്റ് കൺവെൻഷന് സമാപനം

Spread the love

തൃശ്ശൂര്‍ :  തൃശ്ശൂര്‍ മാനേജ്‌മെന്റ് അസ്സോസിയേഷന്റെ 31-ാമത് വാർഷിക മാനേജ്‌മെന്റ് കൺവെൻഷൻ റിസര്‍വ്വ് ബാങ്ക് ഡെപ്യുട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവൂ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഐ എ എസ്, ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് (മെലൺ) മുന്‍ എം ഡി അനീഷ് കുമാര്‍ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.

ടി എം എ – മണപ്പുറം ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ജ്യോതി ലാബ്‌സ് ചെയര്‍മാന്‍ എം പി രാമചന്ദ്രനും, ടി എം എ – ലിയോ ഫാര്‍മ മാനേജ്‌മെന്റ് എക്‌സലന്‍സ് അവാര്‍ഡ് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണനും സമ്മാനിച്ചു. ടി എം എ – ടി.ആര്‍ രാഘവന്‍ മെമ്മോറിയല്‍ ബെസ്റ്റ് മാനേജ്‌മെന്റ് സ്റ്റുഡന്റ് അവാര്‍ഡ് കൊരട്ടി നൈപുണ്യ ബിസിനസ്സ് സ്‌കൂളിലെ അന്ന രാജനും, ടി എം എ സ്‌കോളര്‍ഷിപ്പ് നിര്‍മ്മല കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ പാര്‍വ്വതിക്കും, ടി എം എ – ധനലക്ഷ്മി ബാങ്ക് സ്‌കോളര്‍ഷിപ്പുകള്‍ കൊരട്ടി നൈപുണ്യ ബിസിനസ്സ് സ്‌കൂളിലെ മെന്റോ ബിജുവിനും, അഞ്ജലി പി സിക്കും ലഭിച്ചു. ഹൈക്കൺ ബിസിനസ്സ് പ്ലാന്‍ കോണ്ടസ്റ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു.

logo.png

ടി എം എ പ്രസിഡന്റ് കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ധനലക്ഷ്മി ബാങ്ക് എം ഡിയും സിഇഒയുമായ ജെ കെ ശിവന്‍, ഇസാഫ് ബാങ്ക് ചെയര്‍മാന്‍ പി ആര്‍ രവി മോഹന്‍, മണപ്പുറം എം ഡിയും സിഇഒയുമായ വി പി നന്ദകുമാര്‍, ടി എം എ സീനിയര്‍ വൈസ് പ്രസിഡന്റ് ജിയോ ജോബ്, സെക്രട്ടറി എം മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ: തൃശ്ശൂര്‍ മാനേജ്‌മെന്റ് അസ്സോസിയേഷന്റെ 31-ാമത് മാനേജ്‌മെന്റ് വാർഷിക കൺവെൻഷൻ റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവൂ ഉദ്‌ഘാടനം ചെയ്യുന്നു. മണപ്പുറം എംഡിയും സിഇഒ യുമായ വി. പി. നന്ദകുമാര്‍, ഇസാഫ് ബാങ്ക് ചെയര്‍മാന്‍ പി.ആര്‍. രവി മോഹന്‍, ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് (മെലൺ) മുന്‍ എം.ഡി. അനീഷ് കുമാര്‍, ജ്യോതി ലാബ്‌സ് ചെയര്‍മാന്‍ എം.പി. രാമചന്ദ്രൻ, ധനലക്ഷ്മി ബാങ്ക് എം.ഡിയും സി.ഇ.ഒ.യുമായ ജെ. കെ. ശിവന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒ.യുമായ മുരളി രാമകൃഷ്ണന്‍, ടി.എം.എ. പ്രസിഡണ്ട് കെ. പോള്‍ തോമസ്, സീനിയര്‍ വൈസ് പ്രസിഡണ്ട് ജിയോ ജോബ്, സെക്രട്ടറി എം. മനോജ് കുമാര്‍ എന്നിവർ സമീപം.

Report :  Ajith V Raveendran

Author