ശരണ്യയുടെ രക്ഷാദൗത്യത്തില്‍ പങ്കെടുത്ത് 170 പേര്‍ അടങ്ങുന്ന സംഘം

Spread the love

തിരുവനന്തപുരം: കുടകിലെ വനത്തില്‍ ട്രക്കിംഗിനിടെ കാണാതായ ശരണ്യയെ രക്ഷപ്പെടുത്താല്‍ തന്റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച രക്ഷാദൗത്യത്തില്‍ ഉദ്യോഗസ്ഥരും സമീപവാസികളും ഉള്‍പ്പെടുന്ന 170 പേര്‍ പങ്കെടുത്തെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ശരണ്യയുടെ അമ്മയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശരണ്യയെ സുരക്ഷിതമായി കണ്ടെത്തിയതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വന്യജീവികള്‍ അടക്കമുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച ശരണ്യ കരുത്തുറ്റ പെണ്‍കുട്ടിയാണ്. ശബരിമല അയ്യപ്പന്റെയും ചാമുണ്ഡിയുടെയും അനുഗ്രഹം കുട്ടിക്കുണ്ടായിരുന്നുവെന്നും തിരച്ചില്‍ നടത്തിയ പ്രദേശത്തെ ആദിവാസി വിഭാഗങ്ങളെയും ജീവനക്കാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *