വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി ഫെഡറൽ ബാങ്ക്

Spread the love

കൊച്ചി : സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ സംഘടിപ്പിച്ചു വരുന്ന പ്രഥമ ശുശ്രൂഷാ പരിശീലനത്തിന്റെ ഭാഗമായി ആലുവ യു.സി കോളെജിലെ വിദ്യാർത്ഥികൾക്ക് ബേസിക് ലൈഫ് സപോർട്ട്, സിപിആർ എന്നിവയിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കോളെജിലെ എൻഎസ്എസ് അംഗങ്ങളായ 120 വിദ്യാർത്ഥികൾക്കാണ് അടിയന്തര സാഹചര്യങ്ങളിലെ അടിസ്ഥാന ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകിയത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ സർട്ടിഫൈഡ് ട്രെയ്നറായ ബെസ്റ്റിൻ മാനുവൽ പരിശീലന ക്ലാസിന് നേതൃത്വം നൽകി. ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റും തോട്ടക്കാട്ടുകര ബ്രാഞ്ച് ഹെഡുമായ റോസ്മിൻ തോമസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. യുസി കോളെജ് പ്രിൻസിപ്പൽ ഡോ. എം ഐ പുന്നൂസ് അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. അജലേഷ് ബി നായർ സ്വാഗതവും, ഡോ. ആശ ബേബി മാത്യൂസ് നന്ദിയും പറഞ്ഞു.

ഹോർമിസ് മെമോറിയൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എറണാകുളം, തൃശൂർ ജില്ലകളിലായി 66 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എണ്ണായിരത്തോളം വിദ്യാർത്ഥികൾക്ക് ഇതിനകം പ്രഥമ ശുശ്രൂഷാ പരിശീലനം നൽകിയിട്ടുണ്ട്. കൊച്ചിയിലെ എസ്ബി ഗ്ലോബൽ എജുക്കേഷനൽ റിസോഴ്സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Report : Ajith V Raveendran

Author