സമൂഹമാധ്യമങ്ങളിലെ വ്യാജ ഫോട്ടോ; പ്രതിപക്ഷ നേതാവ് പരാതി നല്‍കി – പ്രതിപക്ഷ നേതാവ്‌

Spread the love

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള വ്യാജ ഫോട്ടോയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ പൊലീസിലും പരാതി നല്‍കി. തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്ത് ഉമ തോമസിനൊപ്പമുള്ള ഫോട്ടോയാണ് മോര്‍ഫ് ചെയ്ത് ഇടത് അനുകൂല പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ഫോട്ടോ എഡിറ്റ് ചെയ്ത്, ഉമയുടെ സ്ഥാനത്ത് സ്വപ്ന സുരേഷിനെ ചേര്‍ക്കുകയായിരുന്നു. ‘കൈവിടരുത് തിരഞ്ഞെടുപ്പ് വരെ കട്ടയ്ക്ക് കൂടെ ഉണ്ടാവണം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ ലിങ്കുകള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.

Author