ബിരിയാണിയും പൊതിച്ചോറും സ്വിഗ്ഗ്വി ഓഡറില്‍ മുമ്പില്‍

Spread the love

എറണാകുളം: കൊച്ചിയിലെ ആളുകള്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്ന വിഭവങ്ങളുടെ പട്ടികയുമായി സ്വിഗ്ഗ്വി. ചിക്കന്‍ ബിരിയാണി, പൊതിച്ചോറ്, മുട്ട പഫ്‌സ്, മസാല ദോശ, ഡാഡീസ് സ്‌പെഷ്യല്‍ റോള്‍ എന്നിവയാണ് കൊച്ചിക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്ന വിഭവങ്ങള്‍. ബിരിയാണിയും പൊതിച്ചോറുമാണ് ഓര്‍ഡറുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇത്തരം വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ബില്‍ബോര്‍ഡുകളും കൊച്ചിയിലെ വിവിധ ഇടങ്ങളിലായിട്ടുണ്ട്. മികച്ച പാചക സംസ്‌കാരം രൂപപ്പെടുത്തുന്നതിനും ഡെലിവലറി പങ്കാളികളെ പിന്തുണക്കുന്നതിനുമായി ക്യാംപയിന്‍ ആരംഭിച്ചത്.

Report :  ATHIRA