രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലേക്ക് ലോക്‌സഭാ സെക്രട്ടറിയേറ്റ് അതിവേഗം കടന്നത് ദുരൂഹമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജെപിയുടെ അജണ്ടയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. കോണ്‍ഗ്രസിന് രാജ്യത്തിന്റെ ഭരണഘടനയിലും നിയമവ്യവസ്ഥയിലും പരിപൂര്‍ണ്ണമായ വിശ്വാസമുണ്ട്. രാഹുല്‍ഗാന്ധിക്കെതിരായ നടപടിയില്‍ നിയമപരമായ പോരാട്ടം തുടരും.ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് നയത്തിന് കോടതിയില്‍നിന്നും ജനകീയ കോടതിയില്‍നിന്നും തിരിച്ചടിയുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഏക ദിന സംസ്ഥാന ശില്പശാല.
ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ഏക ദിന ശില്പശാല ശനിയാഴ്ച (ഇന്ന്) ഇന്ദിരാഭവനില്‍ നടക്കും. പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍,ഡോ.ശശി തരൂര്‍ എംപി, പി.സി. വിഷ്ണുനാഥ് എംഎല്‍എ, മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ, സി.ആര്‍.മഹേഷ് എംഎല്‍എ, വി. ടി.ബല്‍റാം, ജ്യോതി വിജയകുമാര്‍,വീണ എസ്.നായര്‍, ഡോ.S.S. ലാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.