രാഹുൽ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമെന്ന് രമേശ് ചെന്നിത്തല

Spread the love

തിരുവന്തപുരം കെ .പി സി സി ഓഫീസിൽ മാധ്യമങ്ങൾക്ക് ഇന്ന് (24.3 23 ) നൽകിയ ബൈറ്റ്.

തിരു: രാഹുൽ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധിയെ എത്രത്തോളം അവർ ഭയക്കുന്നുവെന്ന് ശരവേഗത്തിലുള്ള ഈ ഉത്തരവിലൂടെ വ്യക്തമാകുന്നുണ്ട്. ഇതെല്ലാം അദാനിയെപ്പോലുള്ള വൻകിട കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്താനാണെന്ന് സാധാരണക്കാർക്കുപോലും മനസ്സിലാകും. ഇങ്ങനെയൊന്നും ഭയപ്പെടുത്തി രാഹുൽ ഗാന്ധിയുടെ വായ് അടപ്പിക്കാമെന്ന് സംഘ് പരിവാർശക്തികൾ കരുതണ്ട. ഭാരത് ജോ ടോ യാത്രയിൽ ലഭിച്ച സ്വീകാര്യത ഇല്ലാതാക്കാനും അപമാനിക്കാനുമുള്ള ഗുഢനീക്കളാണ് ഇതിനു പിന്നിൽ
അധികാരത്തിൻ്റെ ഹുങ്കിൽ എതിർശബ്ദങ്ങളെ ഇല്ലാതാക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്.
കള്ളം പറയുന്ന മോദിയും സത്യം പറയുന്ന രാഹുൽജിയും തമ്മിലുള്ള പോരാട്ടമാണ് അന്തിമ വിജയം രാഹുൽ ഗാന്ധിക്ക് തന്നെയായിരിക്കും

കോൺഗ്രസ് ഇത്തരം ശക്തികൾക്കെതിരെ ശക്തമായ പോരാട്ടം തുടരുകതന്നെ ചെയ്യും

രാഹുൽ ഗാന്ധിക്ക് എതിരായ നടപടിയെ നിയമപരമായും രാഷ്ട്രീയമായി നേരിടും അനീതിക്കെതിരെ ശക്തമായ പ്രക്ഷോപ പരിപാടികൾ സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.