പുഷ്പാർച്ചന നടത്തി

Spread the love

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കെപിസിസി യിൽ പുഷ്പാർച്ചന നടത്തി. യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.

രാഹുൽ ഗാന്ധിക്കെതിരെയുള്ളകോടതി വിധിയിലും നടപടിയിലും ഗൂഢാലോചനയുണ്ടെന്ന് എംഎം ഹസ്സന്‍ പറഞ്ഞു.രാഹുലിനെ അയോഗ്യനാക്കിയത് കൊണ്ട് തളർത്താനാകില്ല.നടപടി ക്രമങ്ങളൊന്നും പാലിക്കാതെ തിടുക്കത്തിൽ അയോഗ്യനാക്കി.പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ച് അണിനിരക്കുന്ന സാഹചര്യം വന്നിരിക്കുന്നു.അദാനിക്കും ഫാസിസത്തിനും എതിരെ വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടം നടത്തുന്ന രാഹുൽ ഗാന്ധി തളക്കുവാനുള്ള നീക്കമാണ് നടക്കുന്നത്.കോടതിയുടെ നിക്ഷ്പക്ഷതിയിലും നീതിയിലും വിശ്വാസമുണ്ട്.ഏത് പ്രതികൂല സാഹരചര്യത്തേയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിലെ മതേതര മുഖമായിരുന്നു തലേക്കുന്നില്‍ ബഷീറെന്ന് ഹസ്സന്‍ പറഞ്ഞു.

കെപിസിസി ഭാരവാഹികളായ ജിഎസ് ബാബു,ജി.സുബോധന്‍, മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍,ചെറിയാന്‍ ഫിലിപ്പ്, ഡോ.എസ്.എസ്.ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author