‘കില്ലിംഗ് ഓഫ് എ ജേണലിസ്റ്റ്’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

Spread the love

ഗ്ലോബൽ മീഡിയ ഫെസ്റ്റിവൽ വേദിയിൽ സ്ലോവാക്യൻ യുവ മാധ്യമ പ്രവർത്തകൻ ജാൻ കുഷ്യാകിന്റെയും പങ്കാളി മാർട്ടിന കുസ്‌നിരോവയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട ‘കില്ലിംഗ് ഒഫ് എ ജേർണലിസ്റ്റ് ‘ ഡോക്യൂമെന്ററി പ്രദർശനം നടന്നു. സ്ലോവാക്യയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ച ഡോക്യൂമെന്ററി സംവിധാനം ചെയ്തത് മാറ്റ് സർനെക്കിയാണ്. തുടർന്ന് സ്ലോവാക്യൻ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് പാവ് ല ഹോൾസോവയുമായുള്ള സംവാദം നടന്നു. ദ ന്യൂസ് മിനിട്ട് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ, സംവിധായകനായ കമൽ എന്നിവരും സംവാദത്തിൽ പങ്കെടുത്തു. സ്ലോവാക്യ പശ്ചാത്തലമായ ഡോക്യൂമെന്ററി, കേവലം ഒരു കൊലപാതകത്തിന്റെ ചർച്ചയിൽ ഒതുങ്ങാതെ ജനങ്ങളിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്ന് ഡോക്യൂമെന്ററിയിൽ പ്രവർത്തിച്ച പാവ് ല അറിയിച്ചു.

ഭരണകൂടസംവിധാനങ്ങൾ പ്രത്യേക അജണ്ടകളുമായി മുന്നോട്ട് പോകുന്ന ഇന്നത്തെ കാലത്ത് ഇത്തരം ആവിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് കമൽ അഭിപ്രായപ്പെട്ടു.

Author