കയർ ബോർഡ് എക്സ്പോ സംഘടിപ്പിച്ചു

Spread the love

കൊച്ചി: സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 4 ദിവസത്തെ എക്സ്പോ സംഘടിപ്പിച്ച് കയർ ബോർഡ്. കയർ- കയർ ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച എക്‌സ്‌പോ ഡി കുപ്പുറമു ജി (ചെയർമാൻ കയർ ബോർഡ്), ലക്ഷ്മണ എസ്, ഐഎഎസ് (സെക്രട്ടറി, വ്യവസായ മന്ത്രി, അസം ഗവ.), ജിതേന്ദ്ര കുമാർ ശുക്ല (സെക്രട്ടറി കയർ ബോർഡ്) ചേർന്നു ഉദ്ഘാടനം നിർവ്വഹിച്ചു.

രാജ്യത്തെ കയർ വ്യവസായത്തിന്റെ സുസ്ഥിര വികസനത്തിനായി ഇന്ത്യാ ഗവൺമെന്റ് 1953 ലെ കയർ ഇൻഡസ്ട്രി ആക്ട് പ്രകാരമാണ് കയർ ബോർഡ് സ്ഥാപിച്ചത്. ഈ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക, സഹായിക്കുക, പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ബോർഡിൻ്റേ ലക്ഷ്യം. ആധുനികവൽക്കരണം, ഗുണനിലവാരം മെച്ചപ്പെടുത്തൽ, മാനവ വിഭവശേഷി വികസനം, വിപണി പ്രോത്സാഹനം, ക്ഷേമം എന്നിവയും ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. മാർച്ച് 23 ന് ഗുവാഹത്തിയിൽ തുടക്കമിട്ട എക്സ്പോ ഇന്നലെ അവസാനിച്ചു.

ഫോട്ടോ ക്യാപ്ഷൻ : ഡി കുപ്പുറമു ജി (ചെയർമാൻ കയർ ബോർഡ്), ലക്ഷ്മണ എസ്, ഐഎഎസ് (സെക്രട്ടറി, വ്യവസായ മന്ത്രി, അസം ഗവ.), ജിതേന്ദ്ര കുമാർ ശുക്ല (സെക്രട്ടറി കയർ ബോർഡ്) എന്നിവർ എക്സ്പോ ഉൽഘാടന വേളയിൽ.

Report :  Anju V Nair

 

Author