അപൂര്‍വ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

Spread the love

തിരുവനന്തപുരം: അപൂര്‍വ രോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യ (ഒആര്‍ഡിഐ)യുടെ റേസ് ഫോര്‍-7 എട്ടാം പതിപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൂട്ടയോട്ടം, നടത്തം, സൈക്കിള്‍ സവാരി തുടങ്ങിയ പരിപാടികള്‍ നടത്തി. പൊതുജനങ്ങള്‍ക്കിടയിലും ആരോഗ്യസേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തോടു താത്പര്യമുള്ളവര്‍ക്കിടയില്‍ അപൂര്‍വ രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയായിരുന്നു റെയ്സ് ഫോര്‍ 7ന്റെ ലക്ഷ്യം.

രോഗികള്‍ക്കു പിന്തുണയേകുന്ന വിവിധ ഗ്രൂപ്പുകള്‍, ക്ലിനിക്കല്‍ ഗവേഷണ, മരുന്നുത്പാദന, രോഗനിര്‍ണയ കമ്പനികള്‍, ചികിത്സകര്‍, ആശുപത്രികള്‍, സന്നദ്ധസംഘടനകള്‍, റണ്ണേഴ്സ് തുടങ്ങിയവരുടെ പിന്തുണയോടെ എല്ലാ വര്‍ഷവും ഒആര്‍ഡിഐ നടത്തുന്ന ബോധവല്‍ക്കരണ ക്യാംപയിനാണ് റെയ്സ് ഫോര്‍ 7.

അപൂര്‍വ രോഗങ്ങളെക്കുറിച്ചുള്ള അവബോധവും ശരിയായ അറിവും ഗണ്യമായി വര്‍ദ്ധിപ്പിക്കുവാന്‍ ക്യാംപയിന്‍ സഹായിക്കുന്നുണ്ടെന്ന് ക്യാംപയിന്റെ മുഖ്യാതിഥിയായി പങ്കെടുത്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ശങ്കര്‍ വി എച്ച് പറഞ്ഞു. അപൂര്‍വ രോഗങ്ങള്‍ ബാധിച്ച 70 ദശലക്ഷം ആളുകള്‍ക്ക് ചികിത്സകള്‍ ലഭ്യമാക്കുന്നതിലും ജീവിത നിലവാരം ഉയര്‍ത്തുന്നതിലുമാണു ശ്രദ്ധയൂന്നുന്നതെന്ന് ഒആര്‍ഡിഐ യുടെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ്ഡയറക്ടറുമായ പ്രസന്ന കുമാര്‍ ഷിറോള്‍ പറഞ്ഞു.

ATHIRA

Author